Posted On
date_range Updated On
date_range ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്
കൊച്ചി: ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്കേറ്റു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. പാലക്കാട് നിന്ന് തിരുനെൽവേലിയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസാണ് എറണാകുളം നോർത്ത് സ്റ്റേഷനും പുല്ലേപ്പടി പാലത്തിനുമിടയിലുള്ള ഭാഗത്തുവെച്ച് തട്ടിയത്. ഇതോടെ ട്രെയിൻ ഏറെ നേരം നിർത്തിയിട്ടു.
പരിക്കേറ്റയാളെ ട്രാക്കിൽനിന്ന് മാറ്റിയ ശേഷമാണ് യാത്ര തുടർന്നത്. എറണാകുളം നോർത്ത് പൊലീസും ആർ.പി.എഫും സ്ഥലത്തെത്തിയിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് ഇടപ്പള്ളിയിൽനിന്നും 108 ആംബുലൻസ് എത്തി യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തലക്ക് ഗുരുതര പരിക്ക് ഉള്ളതിനാൽ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.