കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്തപ്പോൾ
കേന്ദ്രമന്ത്രി വാട്ടര്‍മെട്രോയില്‍; ‘അതുല്യമായ യാത്രാ അനുഭവം’
കൊച്ചി: കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വാട്ടര്‍ മെട്രോയില്‍ യാത്ര നടത്തി. മൂന്നുമണിക്ക് ഹൈകോര്‍ട്ട് ടെര്‍മിനലില്‍ എത്തിയ അദ്ദേഹം ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍ റൂട്ടുകളില്‍ ഒരു മണിക്കൂറിലേറെ സമയം യാത്രചെയ്തു. അതുല്യമായ യാത്രാ അനുഭവമാണ് കൊച്ചി വാട്ടര്‍മെട്രോയിലേത് എന്നും ജലയാത്രക്ക് ഇത്രയേറെ വ്യത്യസ്തയും ആസ്വാദ്യതയും ആവേശവും സുഖവും പ്രദാനം ചെയ്യുന്ന മറ്റൊന്നില്ല എന്നും സന്ദര്‍ശക രജിസ്റ്ററില്‍ കുറിച്ചു. വാട്ടര്‍മെട്രോ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് അദ്ദേഹം കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുമായി ചര്‍ച്ച ചെയ്തു.
ഷിപ്പിങ് മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ശ്രീനാഥ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് ബി. കാശി വിശ്വനാഥന്, വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, കൊച്ചി മെട്രോ ഡയറക്ടര്‍മാരായ സഞ്ജയ് കുമാര്‍, ഡോ. എം.പി. രാംനവാസ്, വാട്ടര്‍ മെട്രോ ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്ദനന്, സി.ഒ.ഒ സാജന് ജോണ്‍ തുടങ്ങിയവരും യാത്രയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.