നന്നായി പനിക്കുന്നുണ്ട്... ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു

കൊച്ചി: ജില്ലയിൽ പനിബാധിതർ അനുദിനം വർധിക്കുന്നു. ഒരു മാസത്തിനിടെ പനിബാധിതരുടെ എണ്ണം ഏഴു മടങ്ങിലേറെ വർധിച്ചു. പനി ബാധിച്ച് ഒരാഴ്ചക്കിടെ മൂന്നു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഴക്കാലം തുടങ്ങിയതോടെയാണ് പനിബാധ പെരുകാൻ തുടങ്ങിയത്. ജൂൺ ഒന്നു മുതൽ ഇതുവരെ പനി ബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത് 6000ത്തോളം പേരാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരും അത്രത്തോളം വരും. വെസ്റ്റ്നൈൽ പനി ബാധിച്ചാണ് രണ്ട് മരണം ഉണ്ടായത്. തുടര്‍ച്ചയായ പനിമരണങ്ങള്‍ ആരോഗ്യവകുപ്പിനെയും പൊതുജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

വൈറൽ പനി, ഇൻഫ്ലുവൻസ എന്നിവയാണ് പടർന്നുപിടിക്കുന്നത്. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ജൂണിൽ 56 പേർക്ക് ഡെങ്കിപ്പനിബാധ സ്ഥിരീകരിച്ചു. 5594 പേർ പനിക്ക് ചികിത്സ തേടി. 118 പേർക്ക് ഇൻഫ്ലുവൻസയും 1646 പേർക്ക് വയറിളക്ക രോഗങ്ങളും സ്ഥിരീകരിച്ചു. പനിക്കൊപ്പം വയറിളക്ക രോഗബാധയും വർധിച്ചിട്ടുണ്ട്. മൺസൂൺ ശക്തമായതോടെ വയറിളക്ക രോഗങ്ങൾക്കൊപ്പം ഡെങ്കി, എലിപ്പനി എന്നിവയും വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുണ്ട്. കടവന്ത്രയിൽ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത 40 പേർക്ക് ഒരാഴ്ച മുമ്പ് രോഗബാധ സ്ഥിരീകരിച്ചു.

10 ദിവസത്തിനിടെ പൊലിഞ്ഞത് നാലു ജീവൻ

പനി ബാധിച്ച് ജില്ലയിൽ 10 ദിവസത്തിനിടെ പൊലിഞ്ഞത് നാല് പേരുടെ ജീവനാണ്. വെസ്റ്റ് നൈൽ പനി, എച്ച്1എന്‍1 എന്നിവ ബാധിച്ച് രണ്ട്പേർ വീതമാണ് മരിച്ചത്. ആലുവ കിഴക്കെ കടുങ്ങല്ലൂർ സ്വദേശി മുരളീധരൻ (70), പറവൂർ സ്വദേശിനി സരസ്വതി അമ്മ എന്നിവരാണ് വെസ്റ്റ് നൈൽ പനി ലക്ഷണങ്ങളോടെ കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇടപ്പള്ളി അഞ്ചുമന പട്ടരുമഠം വീട്ടിൽ കെ ലളിതാംബിക (75), വടക്കുംപുറത്ത് താമസിക്കുന്ന പച്ചാളം സ്വദേശി രാജഗോപാലന്‍ എന്നിവരാണ് ജില്ലയില്‍ എച്ച്1എന്‍1 ബാധിതരായി മരിച്ചത്.

പനിബാധ ഇത്തവണ കുറവ് -ഡി.എം.ഒ

പനിബാധ കഴിഞ്ഞ വർഷം മൺസൂൺ കാലത്തെ അപേക്ഷിച്ച് ഇത്തവണ കുറവാണെന്ന് ഡി.എം.ഒ ഡോ. ആർ. ഷാഹിർഷാ ‘മാധ്യമ’ത്തോട് പറഞ്ഞു. മഴക്കാല രോഗ പ്രതിരോധ മുന്നൊരുക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്. വെസ്റ്റ്നൈൽ പനി, എച്ച് 1എൻ1 ബാധിച്ച് മരിച്ചവരുടെ സാമ്പിളുകൾ പരിശോധനക്ക് ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. എച്ച്1 എൻ1 രണ്ട് മരണങ്ങൾ സംശയിക്കപ്പെടുകയാണെന്നും വൈറോളജി ലാബിലെ ഫലം ലഭിക്കാത്തതിനാൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഡി.എം.ഒ പറഞ്ഞു.

വേണ്ടത് ജാഗ്രത

ജില്ലയിലെ ചില പ്രദേശങ്ങളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതു ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളിലൂടെയാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. സാധാരണയായി പക്ഷികളിലാണ് വൈറസ് കാണപ്പെടുന്നത്. ദേശാടന പക്ഷികളിൽ കാണാനിടയുള്ള ഫ്ലാവി വൈറസ് കൊതുക് കടിയിലൂടെ മനുഷ്യരിലേക്ക് എത്തി രോഗം ഉണ്ടാക്കുന്നു. രോഗബാധയുള്ള വ്യക്തിയിൽ നിന്ന് മറ്റു വ്യക്തികളിലേക്ക് രോഗം പകരില്ല. വയോജനങ്ങൾ രോഗപ്രതിരോധശേഷി കുറഞ്ഞവർ, അനുബന്ധ രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. കൊതുകുകടി കൊള്ളുന്നതിന് സാധ്യത കൂടുതലുള്ള പ്രഭാത വേളയിലും വൈകുന്നേരങ്ങളിലും കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഡെ​ങ്കി​പ്പ​നി ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ 28

ജി​ല്ല​യി​ൽ ജൂ​ൺ ഒ​ന്നി​നു​ശേ​ഷം 28 ഇ​ട​ങ്ങ​ളി​ലാ​ണ്​ നി​ല​വി​ൽ ഡെ​ങ്കി​ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. ഓ​രോ ആ​ഴ്ച​യും പു​തി​യ സ്ഥ​ല​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​തി​നാ​ൽ ഏ​ത്​ സ്ഥ​ല​ത്തും ഡെ​ങ്കി​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ ഇ​ത്​ സൂ​ചി​പ്പി​ക്കു​ന്ന​ത്. ജാ​ഗ്ര​ത പാ​ലി​ക്ക​ലാ​ണ്​ പ്ര​ധാ​ന മു​ൻ​ക​രു​ത​ൽ. കൊ​തു​കാ​ണ്​ രോ​ഗം പ​ര​ത്തു​ന്ന​ത്. ആ​ല​ങ്ങാ​ട്, ക​ള​മ​ശ്ശേ​രി, രാ​യ​മം​ഗ​ലം, തൃ​പ്പൂ​ണി​ത്തു​റ വെ​ങ്ങോ​ല, എ​ലൂ​ർ, പാ​റ​ക​ട​വ്, അ​ങ്ക​മാ​ലി, കാ​ല​ടി, മ​ണീ​ട്, മു​ള​ന്തു​രു​ത്തി, പി​റ​വം, വെ​ണ്ണ​ല, ഉ​ദ​യം​പേ​രൂ​ർ, മ​ഴു​വ​ന്നൂ​ർ, ചൂ​ർ​ണി​ക്ക​ര, ഇ​ട​പ്പ​ള്ളി, എ​ട​ത്ത​ല, ഏ​രൂ​ർ, കീ​ച്ചേ​രി, കൂ​ന​മ്മാ​വ്, നെ​ടു​മ്പാ​ശ്ശേ​രി, പി​ഴാ​ല, പൂ​തൃ​ക്ക, തൃ​ക്കാ​ക്ക​ര, വാ​രാ​പ്പു​ഴ, വേ​ങ്ങൂ​ർ, ക​ട​വ​ന്ത്ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡെ​ങ്കി ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

വെ​സ്റ്റ് നൈ​ല്‍ ല​ക്ഷ​ണ​ങ്ങ​ൾ

പ​നി, ഉ​യ​ർ​ന്ന ശ​രീ​ര താ​പ​നി​ല, ക​ഴു​ത്ത് തി​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ട്, പ​നി ബാ​ധി​ത​ന്‍റെ പെ​രു​മാ​റ്റ​ത്തി​ലോ സ്വ​ഭാ​വ​ത്തി​ലോ ഉ​ണ്ടാ​കു​ന്ന അ​സാ​ധാ​ര​ണ മാ​റ്റ​ങ്ങ​ൾ, അ​ർ​ധ​ബോ​ധാ​വ​സ്ഥ​യോ അ​ബോ​ധാ​വ​സ്ഥ​യോ ആ​കു​ന്ന​തു​പോ​ലെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാം. രോ​ഗം ഗു​രു​ത​ര​മാ​യാ​ൽ നാ​ഡീ​വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന എ​ൻ​സ​ഫ​ലൈ​റ്റി​സ്, മ​സ്തി​ഷ്ക​ജ്വ​രം എ​ന്നി​വ ഉ​ണ്ടാ​കാം. അ​തി​നാ​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി ഉ​ട​ൻ ചി​കി​ത്സ തേ​ടു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. കൊ​തു​ക് വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യും വ്യ​ക്തി​ഗ​ത പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അ​ധി​കൃ​ത​ര്‍ ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - The number of people with fever is increasing in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.