കോവിഡ്മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസഫലി പ്രഖ്യാപിച്ച ഭക്ഷ്യകിറ്റുകൾ ലുലു ഗ്രൂപ് മീഡിയ കോഓഡിനേറ്റര്‍ എന്‍.ബി. സ്വരാജില്‍നിന്ന് നാദിര്‍ഷാ, കെ.എസ്. പ്രസാദ് എന്നിവര്‍ ഏറ്റുവാങ്ങുന്നു
കൊച്ചി: കോവിഡ് മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സഹായഹസ്തവുമായി എം.എ. യൂസഫലി. മിമിക്രി ആക്ടേഴ്‌സ് അസോസിയേഷൻ (മാ) അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണംചെയ്തു. 300ലധികം കലാകാരന്മാര്‍ സംഘടനയിലുണ്ട്. കൊച്ചി ലുലുവില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് മീഡിയ കോഓഡിനേറ്റര്‍ എന്‍.ബി. സ്വരാജില്‍നിന്ന് 'മാ' പ്രസിഡൻറും നടനുമായ നാദിര്‍ഷാ, സെക്രട്ടറി കെ.എസ്. പ്രസാദ് എന്നിവര്‍ ഏറ്റുവാങ്ങി.
സംഘടന പ്രഖ്യാപിച്ച 1000 രൂപ ഓണസമ്മാനത്തിന് പിന്നാലെയാണ് യൂസഫലിയുടെ ഓണക്കിറ്റും എത്തിയത്. പാഷാണം ഷാജി, ടിനി ടോം, ഹരിശ്രീ മാര്‍ട്ടിന്‍, കോട്ടയം നസീര്‍, കലാഭവന്‍ ജോഷി, കലാഭവന്‍ നവാസ്, കലാഭവന്‍ പ്രജോദ്, കലാഭവന്‍ ഷാജോണ്‍, വിനോദ് കെടാമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.