സ​ക്കി​യു​ള്ള ഇ​സെ​ഡ് പാ​ർ​ക്ക​ർ 

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ആസ്ട്രേലിയൻ പൗരൻ പിടിയിൽ

കി​ഴ​ക്ക​മ്പ​ലം: ആ​സ്ട്രേ​ലി​യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​നാ​യ സ​ക്കി​യു​ള്ള ഇ​സെ​ഡ് പാ​ർ​ക്ക​റി(58)​നെ ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു.​എ.​ഇ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യു​വ​തി​ക്കാ​ണ്​ പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. യു​വ​തി പു​ക്കാ​ട്ടു​പ​ടി​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ആ​സ്ട്രേ​ലി​യ​യി​ലെ പ്ര​ശ​സ്ത ക​മ്പ​നി​യി​ൽ സി.​ഇ.​ഒ ആ​ണെ​ന്നാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്ന​ത്. ഈ ​ക​മ്പ​നി​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ജോ​ലി​ക്കു വേ​ണ്ടി അ​ഞ്ച് ല​ക്ഷ​ത്തി എ​ൺ​പ​തി​നാ​യി​രം രൂ​പ​യാ​ണ് ഇ​യാ​ൾ വാ​ങ്ങി​യ​ത്. ജോ​ലി ല​ഭി​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​യി. ഉ​ട​നെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ഇ​ന്ത്യ​യി​ലു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി.

പ​ല ഇ​ട​ങ്ങ​ളി​ൽ മാ​റി​മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​​ന്തോ​റി​ൽ ആ​ഡം​ബ​ര ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. പു​റ​ത്തേ​ക്ക് താ​ഴി​ട്ട് പൂ​ട്ടി​യ രീ​തി​യി​ലാ​യി​രു​ന്നു ഫ്ലാ​റ്റ്. പ്ര​ത്യേ​ക ഓ​പ​റേ​ഷ​നി​ലൂ​ടെ അ​ക​ത്ത് പ്ര​വേ​ശി​ച്ച് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്ന് ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണു​ക​ളും നി​ര​വ​ധി രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു. ശു​ഭം ശ​ർ​മ എ​ന്ന പേ​രി​ൽ വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് നി​ർ​മി​ച്ച് (പു​തി​യ ത​ട്ടി​പ്പി​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് പി​ടി​വീ​ണ​ത്. എ.​എ​സ്.​പി ഹാ​ർ​ദി​ക് മീ​ണ, ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ൻ. മ​നോ​ജ്, എ​സ്.​ഐ എ​ൻ.​കെ. ജേ​ക്ക​ബ്, സീ​നി​യ​ർ സി.​പി.​ഒ കെ.​കെ. ഷി​ബു, സി.​പി.​ഒ മി​ഥു​ൻ മോ​ഹ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Australian citizen arrested for defrauding millions by promising jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.