representative image
പ്രചാരണത്തിന് പോയ 17കാരനെ മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി
കൊച്ചി: 17കാരന് മദ്യം നല്‍കിയശേഷം പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ മുളവുകാട് സ്വദേശിക്കെതിരെ കേസ്. പ്രതി ഒളിവിലാണ്. ഇയാൾക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് സഹായത്തിനായി കൂടെക്കൂട്ടിയ 17കാരനാണ് പീഡനത്തിനിരയായത്.
കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ മുളവുകാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൈമാറി.
ഞായറാഴ്ചയാണ് സംഭവം. തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തശേഷം 17കാരനെയും കൂട്ടി പ്രതി രാത്രിയോടെ എറണാകുളം നോര്‍ത്തിലെ ബാറിലെത്തി. ഇവിടെ വെച്ച് മദ്യപിക്കുകയും കുട്ടിക്ക് മദ്യം നല്‍കുകയും ചെയ്തു. പിന്നീട് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.