കൊച്ചി: കേരളത്തിെൻറ കോവിഡ് പ്രതിരോധം സമാനതകളില്ലാത്തതാണെന്നും രണ്ടാം തരംഗത്തിൽ കോവിഡ് വ്യാപനത്തെ ഫലപ്രദമായി നേരിടാൻ കേരളത്തിന് കഴിഞ്ഞതായും ജില്ല കലക്ടർ എസ്. സുഹാസ്.
പ്രതിരോധനടപടികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ജില്ല കലക്ടർമാരുടെയും ഓൺലൈൻ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. ആക്ടിവ് കേസുകൾ 47,369 ആയി ചുരുങ്ങി.
വികേന്ദ്രീകൃതമായ രോഗപ്രതിരോധ പ്രവർത്തനങ്ങളാണ് സംസ്ഥാനം നടത്തുന്നത്. രോഗപ്രതിരോധ നടപടികൾക്ക് ഏകോപനം നിർവഹിക്കുന്നത് തദ്ദേശസ്ഥാപനങ്ങൾ ആണ്.
വാർഡ് തലത്തിൽ ഇവ കാര്യക്ഷമമായി നടക്കുന്നു. ഈ പ്രത്യേകത അവകാശപ്പെടാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്നും കലക്ടർ പറഞ്ഞു. 4500 ആണ് ജില്ലയുടെ പ്രതിദിന ടി.പി.എം നിരക്ക്. അഖിലേന്ത്യാ തലത്തിൽ ഏറ്റവും മികച്ചതാണിത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഡി.സി.സികളോ എഫ്.എൽ.ടി.സികളോ എസ്.എൽ.ടി.സികളോ പ്രവർത്തിക്കുന്നു.
എല്ലാ താലൂക്കിലും കോവിഡ് ആശുപത്രികൾ ഉണ്ട്. ആശുപത്രികളിലെ ഔട്ട്പേഷ്യൻറ് സംവിധാനം വഴി രോഗനിർണയം നേരത്തേ സാധ്യമാക്കി.
ഓക്സിജൻ വാർ റൂം വഴി ആശുപത്രികളുടെ ഓക്സിജൻ ലഭ്യത വിലയിരുത്തുന്നു. ഓക്സിജൻ നീക്കത്തിനായി പ്രത്യേക ഗതാഗത മാർഗങ്ങളും ഏർപ്പെടുത്തി. ബി.പി.സി.എൽ കാമ്പസിൽ ആരംഭിച്ച താൽക്കാലിക സർക്കാർ കോവിഡ് ആശുപത്രിയുടെ പ്രവർത്തനവും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.