ഇടപ്പള്ളി ടോൾ ജങ്​ഷനും കൂനംതൈക്കും മ​േധ്യയുള്ള യു-ടേൺ ഭാഗത്തെ

വാഹനങ്ങളുടെ നീണ്ടനിര

കോടികളുടെ വികസനം; കുരുക്കഴിയാതെ ഇടപ്പള്ളി ടോൾ

കളമശ്ശേരി: വികസനത്തിന്​ കോടികൾ ​െചലവിട്ടിട്ടും ഇടപ്പള്ളി ടോൾ ജങ്​ഷനിലെ ഗതാഗതപ്രശ്നത്തിന് അറുതിയില്ല. പുതിയ പാലവും ഗതാഗത പരിഷ്കാരങ്ങളും വന്നിട്ടും അപകടങ്ങൾക്ക് ദിനംപ്രതിയെന്നോണം സാക്ഷ്യം വഹിക്കേണ്ടി വരുകയാണിവിടെ. രാത്രി പോലും വാഹനങ്ങളുടെ നീണ്ടനിരയാണ് ദേശീയപാതയുടെ ഈ ഭാഗത്ത്​ അനുഭവപ്പെടുന്നത്.

പരിഷ്കാരത്തി​െൻറ ഭാഗമായി ജങ്​ഷനിലെ യു-ടേൺ അടച്ച് പകരം ആലുവ ഭാഗത്തേക്കുള്ള റോഡിൽ പ്രവേശിക്കേണ്ട വാഹനങ്ങൾ ഇടപ്പള്ളി മേൽപാലത്തിനടിയിൽ പോയി കറങ്ങി വേണം പോകാൻ. അതുപോലെ ജങ്​ഷനിലെത്തി പുക്കാട്ടുപടി റോഡിലേക്ക് പ്രവേശിക്കേണ്ട എറണാകുളം ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങൾ ജങ്​ഷനിൽ തിരിയാനാവാതെ കൂനംതൈക്ക് മുമ്പുള്ള യു-ടേൺ തിരിഞ്ഞാണ് കടന്നുപോകുന്നത്. കളമശ്ശേരി ഭാഗത്തുനിന്ന്​ തുരു​തുരെ വരുന്ന വാഹനങ്ങൾക്കിടെ അപകടമില്ലാതെ ഈ ഭാഗത്ത്​ യു-ടേൺ എടുക്കാൻ എറണാകുളം ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങൾ കഠിന പ്രയത്​നം നടത്തണം. അതീവ ശ്രദ്ധയില്ലെങ്കിൽ അപകടം ഉറപ്പ്​.

ഇടപ്പള്ളി ടോൾ ജങ്​ഷനിലെ ഗതാഗതപ്രശ്നങ്ങളും അപകടങ്ങളും കുറക്കാൻ ഇടപ്പള്ളിയിൽനിന്ന്​ ഈ യു-ടേൺ വരെ നീളത്തിൽ മേൽപാലം നിർമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനുള്ള മാസ്​റ്റർ പ്ലാനുകളും തയാറാക്കി സർക്കാറിന്​ സമർപ്പിച്ചിരുന്നതാണ്​. ഇടപ്പള്ളി ബൈപാസിലേക്കുകൂടി നീളുന്ന പ്ലാനാണ് സ്വകാര്യ കൺസൾട്ടൻസി തയാറാക്കിയത്. എന്നാൽ, ഇടപ്പള്ളി ജങ്​ഷൻ മാത്രം ലക്ഷ്യം കണ്ടുള്ള പാലമാണ് യാഥാർഥ്യമായത്. ഇതോടെ കൂനിന്മേൽ കുരു എന്ന രീതിയിലായെന്നല്ലാതെ ഒരു തരത്തിലുള്ള ഗതാഗത പ്രശ്​നത്തിനും ഇവിടെ പരിഹാരമായില്ല.  

Tags:    
News Summary - Traffic congestion at Edappally toll junction has not stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.