ഹോളി ആഘോഷത്തിനിടെ വിദ്യാർഥിനികളെ അപമാനിച്ചതായി പരാതി; കുസാറ്റ് ബി വോക് വിദ്യാർഥി അറസ്റ്റിൽ

കളമശ്ശേരി: ഹോളി ആഘോഷത്തിനിടെ ജൂനിയർ വിദ്യാർഥിനികളെ അപമാനിച്ചതായ പരാതിയിൽ കുസാറ്റ് ബി വോക് വിദ്യാർഥി അറസ്റ്റിൽ.

മൂന്നാം വർഷ ബി വോക് വിദ്യാർഥിയായ മാനവ് അഷറഫിനെയാണ് അറസ്റ്റ് ചെയ്തത്. മാർച്ച് 18ന് നടന്ന ഹോളി ആഘോഷത്തിനിടെയാണ് അപമാനിച്ചതായി വിദ്യാർഥിനികൾ പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ വിദ്യാർഥിനികൾ സർവകലാശാലക്ക് നൽകിയ പരാതിയിൽ നിയോഗിച്ച ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടി‍െൻറ അടിസ്ഥാനത്തിൽ കുറ്റക്കാരനെന്ന് കണ്ട് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

മൂന്നുവർഷം മുമ്പ് ഇത്തരത്തിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായതിനെത്തുടർന്ന് കാമ്പസിൽ ഹോളി ആഘോഷിക്കുന്നത് നിരോധിച്ചതാണ്.

Tags:    
News Summary - students insulted during Holi celebration; CUSAT BVoc student arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.