ത​രി​ശി​ട്ട മ​ള്ളു​ശ്ശേ​രി പ​റ​മ്പു​ശ്ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ ആ​രം​ഭി​ച്ച നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ്

അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മള്ളുശ്ശേരിയിലെ തരിശിട്ട പാടത്ത് കുട്ടനാടൻ മോഡൽ കൃഷിക്ക് നൂറുമേനി

അ​ത്താ​ണി: കാ​ൽ​നൂ​റ്റാ​ണ്ടാ​യി ത​രി​ശി​ട്ട മ​ള്ളു​ശ്ശേ​രി പ​റ​മ്പു​ശ്ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ടു​മ്പാ​ശ്ശേ​രി പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും പാ​ട​ശേ​ഖ​ര സ​മി​തി​യും സം​യു​ക്ത​മാ​യി യു​വ കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ തു​ട​ക്കം​കു​റി​ച്ച കു​ട്ട​നാ​ട​ൻ മോ​ഡ​ൽ കൃ​ഷി​ക്ക് നൂ​റു​മേ​നി വി​ള​വാ​ണ് ല​ഭി​ച്ച​ത്.

പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ടി.​വി. പ്ര​ദീ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​വി. കു​ഞ്ഞ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം താ​ര സ​ജീ​വ്, വാ​ർ​ഡം​ഗം സി.​ഒ. മാ​ർ​ട്ടി​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജെ​സി ജോ​ർ​ജ്, ബി​ജി സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​വി. ജെ​സി, കൃ​ഷി ഓ​ഫി​സ​ർ എം.​എ. ഷീ​ബ, കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക പ്ര​തി​നി​ധി ടി​റ്റോ ജോ​ർ​ജ്‌, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്റ് സൈ​മ​ൺ മ​ഞ്ഞ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Hunrumeni for Kuttanadan model farming in the barren field of Mallussery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.