കളമശ്ശേരി പൊലീസ് പിടികൂടിയവർ

ആയുധങ്ങളുമായി കാറിൽ സഞ്ചരിച്ച നാലംഗ സംഘം പിടിയിൽ

കളമശ്ശേരി: ആയുധങ്ങളുമായി കാറിൽ സഞ്ചരിച്ച നാലംഗ സംഘത്തെ കളമശ്ശേരി പൊലീസ് പിടികൂടി. ആലുവ സ്വദേശികളായ ചെങ്ങമനാട് മഹിളാലയത്തിന് സമീപം കുഴലകത്തൂട്ട് അനീഷ് (38), പറവൂർ കവലയിൽ വള്ളൂർ കണ്ടത്തിൽ മിഥുൻ (27), ദേശം റോഡിൽ ഉമ്മൻകുളം മുഹമ്മദ് ഫാസിൽ (28), മണപ്പുറം റോഡിൽ കുറുത്തിക്കുഴിയിൽ ബേസിൽ (29) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്.

ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. വെള്ളിയാഴ്ച അർധരാത്രി പ്രീമിയർ ജങ്​ഷനിൽ അപ്പോ​ളോ കമ്പനിക്ക് എതിർവശത്തുനിന്നാണ് അറസ്​റ്റ്​ ചെയ്തത്. രാത്രി പട്രോളിങ്ങിനിടെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കവർച്ച നടത്താനുള്ള ശ്രമത്തിലായിരുന്നെന്നാണ്പൊ ലീസ് പറയുന്നത്.

Tags:    
News Summary - Four persons arrested for traveling in a car with weapons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.