തൃപ്പൂണിത്തുറ: വധശ്രമക്കേസിലെ പ്രതികൾ പിടിയിൽ. ചോറ്റാനിക്കര, എരുമേലി, ഇങ്ങിണിശ്ശേരി വീട്ടില്‍ ജിനുരാജ് (34), ചോറ്റാനിക്കര അമ്പാടിമല, സുകുമാര്‍ വിലാസത്തില്‍ ശരത് ഉണ്ണികൃഷ്ണന് (28), തിരുവാങ്കുളം മോളത്ത് വീട്ടില്‍ അഖില്‍ (29), ഇരുമ്പനം, കായികുളങ്ങര വീട്ടില്‍ ജിതിന് (33) എന്നിവരെയാണ് ഹില്‍പാലസ് പൊലീസ് ഇന്‍സ്പക്ടര്‍ സമീഷ് പി.എച്ചിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 20ന് രാത്രി 11ഓടെ തിരുവാങ്കുളം പഞ്ചായത്ത് ജങ്ഷനിലാണ് കേസിനാസ്പദമായ സംഭവം. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ തൃപ്പൂണിത്തുറ നടമ സ്വദേശിയായ പരാതിക്കാരനെയും സുഹൃത്തുക്കളെയും അവര്‍ വന്ന വാഹനം തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയും മാരകായുധങ്ങളുമായി ഗുരുതര പരിക്കേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
സബ് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ്, ജയരാജ്. പി.ജി, എം. ഭരതന്, എ.എസ്.ഐ നജീബ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രവീണ്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിബിന്‍ എം.എസ്, അമല്‍, ലിജിന്‍ എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ്സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.