കാ​ല​ടി സ​മാ​ന്ത​ര പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ

കാലടി സമാന്തര പാലം; പൈലിങ് തുടരുന്നു

കാ​ല​ടി: ശ്രീ​ശ​ങ്ക​ര പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ പൈ​ലി​ങ് പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​യി. കാ​ല​ടി ഭാ​ഗ​ത്തു​നി​ന്ന് പു​ഴ​യു​ടെ മ​ധ്യ​ഭാ​ഗം വ​രെ​യു​ള്ള പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ര​ണ്ട് ഘ​ട്ട​മാ​യാ​ണ് പൈ​ലി​ങ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. 14 മീ​റ്റ​ർ വീ​തി​യി​ലും 499 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ് പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം. ഇ​രു​വ​ശ​വും 1.5 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യു​മു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രും​മു​മ്പ് പ​കു​തി ഭാ​ഗ​ത്തെ പ​ണി​ക​ൾ തീ​ർ​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ അ​ക്ഷ​യ ബി​ൽ​ഡേ​ഴ്സാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Tags:    
News Summary - foot parallel bridge; Piling continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.