എറണാകുളത്ത്​ ട്രിപ്​ൾ ലോക്ഡൗണിന് വിട; ഇവയാണ് ഇളവുകൾ

കൊച്ചി: ദിവസങ്ങൾ നീണ്ട ട്രിപ്ൾ ലോക്ഡൗൺ പിൻവലിച്ചതോടെ ജില്ലയിൽ ശനിയാഴ്ച മുതൽ പൊതുലോക്​ഡൗൺ നിയന്ത്രണങ്ങൾ മാത്രം. ഇതോടെ പല കടുത്ത നിയന്ത്രങ്ങൾക്കും ഇളവുവന്നു. അതേസമയം, ലോക്ഡൗണുമായി ബന്ധപ്പെട്ട കർശന പരിശോധനകളും നിയന്ത്രണങ്ങളും തുടരും.

പുനഃസ്ഥാപിക്കപ്പെടുന്ന ഇളവുകൾ

ആശുപത്രി സേവനങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ സേവനങ്ങളും ലഭ്യമാക്കും.

മെഡിക്കൽ ഓഫിസർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ സ്​റ്റാഫ്, മറ്റ് ആശുപത്രി സേവനങ്ങൾ എന്നിവക്കുള്ള ഗതാഗതം അനുവദനീയം.

പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. ബേക്കറികൾക്കും പ്രവർത്തിക്കാം.

പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും.

അത്യാവശ്യമല്ലാത്ത കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അടച്ചിടും.

പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേന, ട്രഷറി, വാട്ടർ കമീഷൻ, എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ, എയർപോർട്ട്, തുറമുഖം, റെയിൽവേ എന്നിവയുടെ ഓഫിസ് പ്രവർത്തിക്കും.

ആരോഗ്യം, ആയുഷ്, റവന്യു, എൽ.എസ്.ജി.ഡി, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ്, ഇൻഡസ്ട്രീസ്, ലേബർ, സൂ, കേരള ഐ.ടി മിഷൻ, ഇറിഗേഷൻ, വെറ്ററിനറി സർവിസസ്, സോഷ്യൽ ജസ്​റ്റിസ് സ്ഥാപനങ്ങൾ, അച്ചടി, ഇൻഷുറൻസ് മെഡിക്കൽ സേവനങ്ങൾ പ്രവർത്തിക്കും.

ജില്ല കലക്ടറേറ്റും ട്രഷറിയും, വൈദ്യുതി, ജലവിഭവം, ശുചിത്വം തുടങ്ങിയ മേഖലകൾ പ്രവർത്തിക്കും

ഹോർട്ടികൾചറൽ, ഫിഷറീസ്, പ്ലാ​േൻറഷൻ, മൃഗസംരക്ഷണ മേഖലകൾക്ക് പ്രവർത്തിക്കാം. നശിക്കുന്ന കാർഷികോൽപന്നങ്ങളുടെ സംഭരണവും വിപണനവും അനുവദിക്കും.

വാണിജ്യ-സ്വകാര്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടും.

മാസ്‌കുകൾ, സാനിറ്റൈസർ തുടങ്ങിയവയുടെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

കേന്ദ്രസർക്കാർ സേവനങ്ങളായ പെട്രോനെറ്റ്-എൽ.എൻ.ജി വിതരണം, വിസ കോൺസുലർ സർവിസുകൾ-ഏജൻസികൾ, റീജനൽ പാസ്‌പോർട്ട് ഓഫിസുകൾ, കസ്​റ്റംസ് സർവിസുകൾ, ഇ.എസ്.ഐ സർവിസുകൾ എന്നിവ ലോക്ഡൗണിൽനിന്ന്​ ഒഴിവാക്കി.

സംസ്ഥാന സർക്കാറിന് കീഴി​െല ഗതാഗത വകുപ്പ്, വനിത-ശിശു വികസന വകുപ്പ്, ക്ഷീര വികസന വകുപ്പ് , നോർക്ക എന്നിവയെയും ലോക്ഡൗണിൽനിന്ന്​ ഒഴിവാക്കി.

റസ്​റ്റാറൻറുകൾക്ക് രാവിലെ ഏഴുമുതൽ വൈകീട്ട്​ 7.30 വരെ പാർസൽ വിതരണത്തിന്​ മാത്രം പ്രവർത്തിക്കാം.

ഇൻഷൂറൻസ് സ്ഥാപനങ്ങൾ, ഫിനാൻഷ്യൽ സർവിസുകൾ, കാപിറ്റൽ ആൻഡ് ഡെബിറ്റ് മാർക്കറ്റ് സർവിസുകൾ, കോർപറേറ്റിവ് ​െക്രഡിറ്റ് സൊസൈറ്റികൾ എന്നിവക്ക് തിങ്കൾ, ബുധൻ, വെള്ളി തുടങ്ങി ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം.

ബാങ്കുകളുടെ പ്രവൃത്തിദിനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം.

പാൽ, പത്രം വിതരണം രാവിലെ എട്ടുമണി വരെ അനുവദിക്കും

മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളിൽ അനുവദിക്കും.

ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാർക്ക് യാത്ര അനുവദിക്കും. ഇവർ ആശുപത്രിരേഖകൾ കൈവശം സൂക്ഷിക്കണം.

കോടതി ജീവനക്കാരായ ക്ലർക്കുമാർക്കും അഭിഭാഷകർക്കും യാത്ര ചെയ്യാം. അവശ്യസാധനങ്ങൾ, കയറ്റുമതി ഉൽപന്നങ്ങൾ, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവയുടെ പാക്കിങ്​ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും യാത്ര ചെയ്യാം.

Tags:    
News Summary - Farewell to Triple Lockdown at Ernakulam; These are the exemptions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.