ER ഓയിൽ ഫ്രി ചിക്കൻ ബിരിയാണി

ruchikoottu ചിക്കൻ - 1 കിലോ അരി - 1/2കിലോ സവാള - 3 എണ്ണം ചെറിയഉള്ളി - 7 എണ്ണം ഇഞ്ചി വെളുത്തുള്ളി ചതച്ചത് 2 സ്പൂൺ പച്ചമുളക് -7എണ്ണം തക്കാളി -2 എണ്ണം മല്ലിപ്പൊടി - 2 ടിസ്പൂൺ മഞ്ഞൾ പൊടി - 1 ടി സ്പൂൺ കുരുമുളക്‌പൊടി 1 ടീസ്പൂൺ ഗരംമസാല - 1 ടീസ്പൂൺ മല്ലിയില പൊതിന - 50 ഗ്രാം നാരങ്ങ - അര മുറി വേപ്പില -3 കതിർ ചിക്കനിലേക്ക് സവാള അരിഞ്ഞതും, ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഇവ ചതച്ചത്, മല്ലിയില, പൊതിന, , ഇവ അരിഞ്ഞതും എല്ലാ പൊടികളും, നാരങ്ങ നീരും,പാകത്തിന് കല്ലുപ്പ്, എല്ലാം ഇട്ട് തിരുമ്മി പിടിപിക്കുക, ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം കണക്കിന് ഒഴിച്ച് മുക്കാൽ ഭാഗം പാകത്തിന് ഉപ്പ്‌ ചേർത്ത് വേവിച്ചെടുക്കുക തിരുമ്മി പിടിപ്പിച്ച് വച്ചിരിക്കുന്ന ചിക്കൻ ഒരു കുക്കറിൽ നിരത്തി മീതെ മുക്കാൽ വേവിച്ച ചോറ് ഇട്ട് തട്ടി പൊത്തി വയ്ക്കുക ചിക്കനിൽ നിന്നും സവാളയിൽ നിന്നും വെള്ളം ഉറങ്ങി ആവിയിൽ ബിരിയാണി റെഡിയായി കിട്ടും വേണമെങ്കിൽ മീതെ മൂന്ന് തുള്ളി പൈനാപ്പിൾ എസ്സൻസിൽ രണ്ട് പിഞ്ച് മഞ്ഞൾ കലക്കി ഒഴിക്കുക മല്ലിയില കൂടി ഇട്ട് കുക്കർ അടച്ച് സിമ്മിലിടുക, വിസിൽ വരുന്നതിന് തൊട്ട് മുൻപ് ഗ്യാസ് ഓഫ് ചെയ്യുക അങ്ങനെ വളരെ എളുപ്പത്തിൽ ഏറ്റവും രുചികരമായ ഓയിൽ ഫ്രി ബിരിയാണി തയ്യാറാക്കാം. മിസ്‌രിയ ഷിജാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.