കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കലൂര്‍ അശോക റോഡ് നടുവില മുല്ലത്തുവീട്ടില്‍ അശ്വിന് വര്‍ഗീസാണ് (27) പിടിയിലായത്. വൈപ്പിന്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ മൂന്ന് മാസം മുമ്പ് ഇയാള്‍ക്കെതിരെ പീഡനത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഒളിവില്‍ പോയി. കര്‍ണാടകയിലും തമിഴ്നാട്ടിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി, കഴിഞ്ഞ ദിവസം റിയല്‍ എസ്റ്റേറ്റ് ഇടപാടിനായി തൃശൂരിലെത്തിയത് അറിഞ്ഞ പൊലീസ് ഇയാളെ പിന്തുടര്‍ന്നശേഷം ആലുവയില്‍നിന്ന് പിടികൂടുകയായിരുന്നു.
പൂഞ്ഞാര്‍ സ്വദേശിക്ക് കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലും ഇയാള്‍ക്കെതിരെ നോര്‍ത്ത് സ്റ്റേഷനില്‍ വിസ തട്ടിപ്പിന് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
നോര്‍ത്ത് സി.ഐ സിബിടോം, എസ്.ഐ വി.ബി. അനസ്, എ.എസ്.ഐ വിനോദ് കൃഷ്ണ, സി.പി.ഒമാരായ കെ.എസ്. സുനില്‍, കെ.എസ്. ഫെബിന്, ടി.ജി. പ്രവീണ്‍, പി.വിനീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.