എറണാകുളത്ത്​ പരിശോധന കൂട്ടിയപ്പോൾ കോവിഡും കൂടി

കൊച്ചി: സാമ്പിൾ പരിശോധന വർധിപ്പിച്ചതോടെ ജില്ലയിൽ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. ചൊവ്വാഴ്​ച 11,055സാമ്പിൾ ശേഖരിച്ചിരുന്നു. ബുധനാഴ്ച ഇതിൽ 2059 പേർക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. രോഗസ്ഥിരീകരണ നിരക്ക് 16.9 ശതമാനം. സമ്പർക്കം വഴി 1972പേരും രോഗ ഉറവിടം അറിയാത്ത 45പേരും ഒമ്പത് ആരോഗ്യപ്രവർത്തകരും രോഗബാധിതരായവരിൽ ഉൾപ്പെടും. 2538 പേർ രോഗമുക്തി നേടി.

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 50,171 ആണ്. 97 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 406 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,780 ആണ്. വീടുകളിൽ 12,983 പേരും ഗൃഹവാസ പരിചരണകേന്ദ്രത്തിൽ 1078പേരും ചികിത്സയിലുണ്ട്. ബുധനാഴ്ച 121,68 സാമ്പിൾകൂടി ശേഖരിച്ചിട്ടുണ്ട്.

രണ്ടാം ഡോസിന്​ സ്പോട്ട് രജിസ്​​േട്രഷൻ സൗകര്യം

കൊച്ചി: കോവിഡ് പ്രതിരോധ വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ച് നിശ്ചിത ദിവസം കഴിഞ്ഞവർക്ക് രണ്ടാംഡോസ് വാക്സിന്‍ നൽകാൻ പ്രത്യേക സ്പോട്ട് രജിസ്​​േട്രഷൻ സൗകര്യം അനുവദിക്കും. കോവാക്സിന്‍ ആദ്യഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞവര്‍ക്കും കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 112 ദിവസം കഴിഞ്ഞവര്‍ക്കുമാണ് പ്രത്യേക പരിഗണന നല്‍കുന്നത്.

ഇവര്‍ അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രത്തില്‍ ആധാര്‍ കാര്‍‍ഡ്, ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതിെൻറ രേഖ എന്നിവയുമായി എത്തണം. ഇവർക്കായി വാക്സിനേഷന്‍ കേന്ദ്രത്തില്‍ 20 ശതമാനം സ്പോട്ട് വാക്സിനേഷന്‍ അനുവദിക്കുമെന്ന് നോഡല്‍ ഓഫിസര്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അറിയിച്ചു.

സഞ്ചരിക്കുന്ന കോവിഡ് പരിശോധന സംഘങ്ങളുടെ സേവനം വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ലഭ്യമാക്കാൻ നിർദേശം നല്‍കി.

മുനിസിപ്പാലിറ്റികളിലെ കോവിഡ് പ്രതിരോധ നടപടി വിലയിരുത്തുന്നതിനായി പ്രത്യേക യോഗം ചേരും. കലക്ടർ എസ്. സുഹാസി​െൻറ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Covid was also present when the inspection was increased in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.