കൊച്ചി: കോവിഡ് വാക്‌സിൻ വിതരണത്തിനായുള്ള നടപടികൾ എറണാകുളം ജില്ലയിൽ പുരോഗമിക്കുന്നു. 64000 ത്തിലധികം ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. ഇതുവരെ 47000 ആരോഗ്യ പ്രവർത്തകരുടെ രജിസ്ട്രേഷൻ പൂർത്തിയായി. ബാക്കിയുള്ളവരുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്.
ജില്ലയിൽ വാക്സിൻ സംഭരണത്തിനായി നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന എറണാകുളം ജനറൽ ആശുപത്രിയുടെയും, കാരുണ്യ ഫാർമസിയുടെ വാക്സിൻ സ്റ്റോറും, ആലുവ ജില്ലാ ആശുപത്രിയുടെ വാക്സിൻ സ്റ്റോറ്റിലുമാണ് സൗകര്യം ഒരുക്കിയത്. കൂടാതെ ഇടപ്പളളി റീജിയണൽ വാക്സിൻ സ്റ്റോറിലും വാക്സിൻ സംഭരണത്തിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. വാക്സിനേഷനാവശ്യമായ കോൾഡ് ചെയിൻ ഐറ്റംസ് ഐ.എൽ.ആർ, വാക്സിൻ കാരിയറുകൾ, കോൾഡ് ബോക്സ്, ഐസ് പാക്ക് എന്നിവ ലഭ്യമായി.
വാക്സിൻ നൽകുന്നത് സംബന്ധിച്ചും സംഭരണം, വാക്സിനേഷൻ, ബൂത്തുകളുടെ ക്രമീകരണം തുടങ്ങിയ അനുബന്ധ വിഷയങ്ങളിലും ജില്ലാ തലത്തിൽ പരിശീലകർക്കുള്ള പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.