കൊച്ചി: കോവിഡ് രണ്ടാം തരംഗവും രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് വിനോദ സഞ്ചാര മേഖല കടന്നുപോകുന്നതെന്ന് അറബ് ടൂർസ് ഒാപറേറ്റേഴ്സ് അസോ. (ആറ്റോ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കോവിഡിനെത്തുടർന്ന് ആദ്യം തകർന്നതും ഇപ്പോഴും തകർന്നുകിടക്കുന്നതുമായ മേഖലയാണ് വിനോദസഞ്ചാരം. എന്നാൽ, സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് ഒരുപരിഗണനയും ഇൗ മേഖലക്ക് ലഭിച്ചിട്ടില്ല. 2020-'21 വർഷത്തിൽ മാത്രം 25,000 കോടി രൂപയുടെ നഷ്ടമാണ് വിനോദസഞ്ചാര മേഖലയിൽ ഉണ്ടായത്. നിലവിൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജുകൾ ഒന്നും വിനോദസഞ്ചാര മേഖലക്ക് ഗുണം നൽകിയിട്ടില്ല. നിരവധി നിവേദനങ്ങൾ സമർപ്പിെച്ചങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. നിലവിലെ ക്വാറൻറീൻ മാനദണ്ഡങ്ങളിലും വിദേശ വിനോദസഞ്ചാരികൾക്കുള്ള വിസ നിയമങ്ങളിലും ഇളവുകൾ വരുത്താതിരുന്നാൽ മേഖല നേരിടാൻ പോകുന്നത് വലിയ തകർച്ചയാണ്.
നിലവിലെ സാഹചര്യത്തിൽ വിനോദസഞ്ചാരികൾ കേരളത്തെ ഉപേക്ഷിച്ച് മാലി പോലുള്ള സ്ഥലങ്ങൾ തെരഞ്ഞടുക്കുകയാണ്. കോവിഡ്കാല സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചും നികുതി ഇളവുകളും വായ്പകൾക്ക് മൊറട്ടോറിയവും നടപ്പാക്കി വിനോദസഞ്ചാര മേഖലയെ തകർച്ചയിൽനിന്ന് രക്ഷിക്കണം. മേഖലയെ നിലനിർത്താൻ അധികൃതർ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷെൻറ നേതൃത്വത്തിൽ സമാനമനസ്കരുമായി ചേർന്ന് സമരം നടത്തുമെന്ന് സെക്രട്ടറി സക്കീർ ഹുസൈൻ മണ്ണഞ്ചേരി, എക്സിക്യൂട്ടിവ് മെംബർ നാസർ വെളിയങ്കോട് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.