Posted On
date_range Updated On
date_range പതിനൊന്നര പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി
കാഞ്ഞിരമറ്റം: പതിനൊന്നര പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. ആമ്പല്ലൂര്‍ പഴയ പഞ്ചായത്ത് ബസ് സ്റ്റോപ്പില്‍ നിന്നും തൃപ്പൂണിത്തുറയ്ക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്ന കാഞ്ഞിരമറ്റം മേച്ചേരില്‍ പി.എസ്.സുരേന്ദ്രന്റെ ഭാര്യ രജനിയുടെ പതിനൊന്നര പവന് സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ കുരീക്കാട് വഴിയുള്ള ലോഡ്കിങ് എന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്.
കൈവശമുണ്ടായിരുന്ന ബാഗിന്റെ ഉള്‍ഭാഗത്തെ അറയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. രണ്ട് ചെയിന്‍, മണിമാല, നാല് വളകള്‍, മാല, രണ്ട് കമ്മല്‍, രണ്ട് മോതിരം എന്നിവയാണ് മോഷണം പോയിരിക്കുന്നതെന്ന് രജനി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുളന്തുരുത്തി, ചോറ്റാനിക്കര, തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.