തീരദേശ ഹൈവേ; ചെല്ലാനം സൗത്ത് - ഫോർട്ട്കൊച്ചി റോഡിന് 184.6 കോടി
മട്ടാഞ്ചേരി: തീരദേശ ഹൈവേ റീച്ച് ഒന്നിൽ ഉൾപ്പെട്ട ചെല്ലാനം സൗത്ത് - ഫോർട്ട്കൊച്ചി റോഡ് നിർമാണത്തിന് 184.6 കോടി രൂപ അനുവദിച്ചു.
റോഡ് നിർമാണ ഭാഗമായി സ്ഥലം ഏറ്റെടുക്കാനും നഷ്ടപരിഹാര വിതരണത്തിനുമാണ് നിലവിൽ തുക അനുവദിച്ചത്.
ദേശീയപാത നിബന്ധനകൾക്കനുസരിച്ച് 14 മീറ്റർ വീതിയിലാണ് തീരദേശ ഹൈവേ നിർമിക്കുന്നത്. പാതയുടെ ആദ്യ സ്ട്രെച്ച് എന്ന നിലയിലാണ് ചെല്ലാനം സൗത്ത് -ഫോർട്ട്കൊച്ചി റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കാൻ തുക അനുവദിച്ചത്.
കിഫ്ബിയുടെ സാമ്പത്തിക സഹായത്തിൽ കേരള റോഡ് ഫണ്ട് ബോർഡിനാണ് റോഡിന്റെ നിർമാണം. ജില്ലയിൽ ചെല്ലാനം സൗത്ത് മുതൽ ഫോർട്ട്കൊച്ചി വരെ സ്ട്രെച്ചും വൈപ്പിൻ കാളമുക്ക് മുതൽ മുനമ്പം വരെ സ്ട്രെച്ചിന്റെയും പ്രാഥമിക രൂപരേഖ തയാറാക്കിയിട്ടുണ്ട്.
ഫോർട്ട്കൊച്ചി -വൈപ്പിൻ സ്ട്രെച്ച് അലെയ്ൻമെന്റ് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.