വി.ആർ. രാജമോഹന്‍ മാധ്യമത്തിെൻറ ഉപഹാരം എഡിറ്റർ വി.എം. ഇബ്രാഹിം സമ്മാനിക്കുന്നു. കൊച്ചി ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ, സി.എ.എം. കരീം, ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്.ആർ) വി. ഹാരിസ്, ഡെപ്യൂട്ടി എഡിറ്റർ (ന്യൂസ്) പി.എ. അബ്ദുൽ ഗഫൂർ, കൊച്ചി യൂനിറ്റ് റീജനൽ മാനേജർ വി.എസ്. സലീം, തിരുവനന്തപുരം ന്യൂസ് എഡിറ്റർ കെ.പി. റെജി, മാധ്യമം റിക്രിയേഷൻ ക്ലബ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് എം. സൂഫി മുഹമ്മദ് എന്നിവർ സമീപം
കൊച്ചി: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനുശേഷം 'മാധ്യമ'ത്തിൽനിന്ന് വിരമിച്ച കോട്ടയം യൂനിറ്റ് സീനിയർ ന്യൂസ് എഡിറ്റർ സി.എ.എം. കരീമിനും ആലപ്പുഴ ചീഫ് ഓഫ് ന്യൂസ് ബ്യൂറോ വി.ആർ. രാജമോഹനും യാത്രയയപ്പ് നൽകി. കൊച്ചി യൂനിറ്റ് കോൺഫറൻസ് ഹാളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന യാത്രയയപ്പ് ചടങ്ങ് 'മാധ്യമം' എഡിറ്റർ വി.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്.ആർ) വി. ഹാരിസ് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി എഡിറ്റർ(ന്യൂസ്) പി.എ. അബ്ദുൽ ഗഫൂർ, കൊച്ചി ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ, തിരുവനന്തപുരം ന്യൂസ് എഡിറ്റർ കെ.പി. റെജി, കൊച്ചി ബ്യൂറോ ചീഫ് പി.എ. സുബൈർ, മാർക്കറ്റിങ് മാനേജർ ടി. സാജിദ്, കൊച്ചി ബിസിനസ് സൊലൂഷ്യൻസ് മാനേജർ പി.ഐ. റഫീഖ്, സർക്കുലേഷൻ മാനേജർ ഡെന്നി തോമസ്, മാധ്യമം റിക്രിയേഷൻ ക്ലബ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് എം. സൂഫി മുഹമ്മദ്, മാധ്യമം നോൺ ജേണലിസ്റ്റ് യൂനിയൻ കൊച്ചി യൂനിറ്റ് സെക്രട്ടറി കെ.എസ്. അബ്ദുൽ കരീം, ചീഫ് സബ് എഡിറ്റർമാരായ പി.സി. സെബാസ്റ്റ്യൻ, സുഗതൻ പി. ബാലൻ, എം.ജെ.യു കൊച്ചി സെൽ കൺവീനർ അൻവറുൽ ഹഖ്, പ്രൊഡക്ഷൻ സൂപ്പർവൈസർ കെ.എം. സഹീർ, കൊച്ചി റിക്രിയേഷൻ ക്ലബ് സെക്രട്ടറി ടി.എം. ഷിഹാബ് എന്നിവർ സംസാരിച്ചു.
'മാധ്യമം', മാധ്യമം ജേണലിസ്റ്റ് യൂനിയൻ, മാധ്യമം റിക്രിയേഷൻ ക്ലബ് എന്നിവയുടെ ഉപഹാരങ്ങളും മെമേൻറാകളും ഇരുവർക്കും സമ്മാനിച്ചു. സി.എ.എം. കരീമും വി.ആർ. രാജമോഹനും മറുപടി പ്രസംഗം നടത്തി. കൊച്ചി യൂനിറ്റ് റീജനൽ മാനേജർ വി.എസ്. സലീം സ്വാഗതവും അഡ്മിൻ മാനേജർ അസീം മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.