പ്രതികളായ സുൽഫി, നിതിൻ കുമാർ, അജീഷ്, സുനീഷ്

ഹോമിയോ ആശുപത്രി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം: ക്വട്ടേഷൻ സംഘം പിടിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ക്വ​ട്ടേ​ഷ​ന്‍ സം​ഘം അ​റ​സ്​​റ്റി​ല്‍. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​നീ​ഷ് (30), അ​ജീ​ഷ് (35), മു​ള​വു​കാ​ട് സ്വ​ദേ​ശി സു​ല്‍ഫി (36), ഇ​ടു​ക്കി സ്വ​ദേ​ശി നി​തി​ന്‍ കു​മാ​ര്‍(30) എ​ന്നി​വ​രാ​ണ് നോ​ര്‍ത്ത് പൊ​ലീ​സിെൻറ പി​ടി​യി​ലാ​യ​ത്. ക്വ​ട്ടേ​ഷ​ന്‍ ന​ല്‍കി​യ ആ​ളു​ടെ ഭാ​ര്യ​യു​മാ​യി ജീ​വ​ന​ക്കാ​ര​നു​ണ്ടാ​യ ബ​ന്ധ​മാ​ണ് കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

യു​വ​തി പാ​ല​ക്കാ​ട് ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്ത സ​മ​യ​ത്ത് സ​ഹ​പ്ര​വ​ര്‍ത്ത​ക​നു​മാ​യി പ​രി​ച​യ​ത്തി​ലാ​യി. തു​ട​ര്‍ന്ന് ഇ​യാ​ൾ എ​റ​ണാ​കു​ള​ത്തേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​യി. എ​ന്നാ​ല്‍, ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം തു​ട​ര്‍ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഭ​ര്‍ത്താ​വ് ഇ​യാ​ൾ​ക്ക്​ താ​ക്കീ​ത് ന​ല്‍കി​യി​ട്ടും ഫോ​ണ്‍വി​ളി തു​ട​ർ​ന്നു. യു​വ​തി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​ക​ള്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്​​റ്റ്​ ചെ​യ്യു​ക​യു​മു​ണ്ടാ​യി.

ഇ​തോ​ടെ യു​വ​തി​യു​ടെ ഭ​ര്‍ത്താ​വ് ഇ​യാ​ളെ വ​ക​വ​രു​ത്താ​ന്‍ അ​ജീ​ഷി​ന് 1.5 ല​ക്ഷം രൂ​പ​ക്ക് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍കു​ക​യാ​യി​രു​ന്നു. ഈ ​മാ​സം 18ന് ​രാ​വി​ലെ എ​ട്ടി​ന് ജീ​വ​ന​ക്കാ​ര​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ന്ന സ​മ​യ​ത്ത് പ്ര​തി​ക​ള്‍ കാ​റി​ലെ​ത്തി ത​ട​ഞ്ഞു​നി​ര്‍ത്തി നെ​ഞ്ചി​ലും വ​യ​റ്റി​ലു​മാ​യി കു​ത്തി​യ​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​ന്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ഇ​യാ​ൾ​ക്ക്​ പ്ര​തി​ക​ളെ മു​ന്‍പ​രി​ച​യം ഇ​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ ക്വ​ട്ടേ​ഷ​ന്‍ ആ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പൊ​ലീ​സ് എ​ത്തി. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റി​െൻറ ന​മ്പ​ര്‍ ല​ഭി​ച്ചു. തു​ട​ർ​ന്നാ​ണ്​ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ക്വ​ട്ടേ​ഷ​ന്‍ ന​ല്‍കി​യ ആ​ളെ വൈ​കാ​തെ പി​ടി​കൂ​ടു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം നോ​ര്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി​ബി ടോ​മിെൻറ നേ​തൃ​ത്വ​ത്തി​ല്‍ നോ​ര്‍ത്ത് എ​സ്.​ഐ വി.​ബി. അ​ന​സ്, എ.​എ​സ്.​ഐ ബി​ജു, സാ​ജ​ന്‍, ര​മേ​ശ്, സി.​പി.​ഒ​മാ​രാ​യ വി​നീ​ത്, ഫെ​ബി​ന്‍, പ്ര​വീ​ണ്‍, സു​നി​ല്‍, സു​രേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​വ​ർ​ക്കെ​തി​രെ കാ​പ്പ ഉ​ള്‍പ്പെ​ടെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​റ​ണാ​കു​ളം എ.​സി.​പി കെ. ​ലാ​ല്‍ജി പ​റ​ഞ്ഞു.

Tags:    
News Summary - Attempt to kill Homeo Hospital employee: Quotations team arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.