Posted On
date_range Updated On
date_range മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ
പള്ളുരുത്തി: മയക്കുമരുന്ന് ഗുളികകളുമായി യുവാവിനെ എക്സൈസ് പിടികൂടി. 45 നൈട്രോസിപാം ഗുളികളുമായി പള്ളുരുത്തി കടേഭാഗം ചാണിപ്പറമ്പ് വീട്ടിൽ റിഷാദാണ് (33) പിടിയിലായത്. ഡോക്ടർമാരുടെ വ്യാജ കുറിപ്പടി തയാറാക്കി മെഡിക്കൽ ഷോപ്പിൽ 500 രൂപക്ക് വാങ്ങുന്ന ഗുളികകൾക്ക് 2000 മുതൽ 3000 രൂപവരെ ഈടാക്കിയാണ് ഇയാൾ വിൽപന നടത്തിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു.
മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എ.എസ്. ജയൻ, പ്രിവന്റിവ് ഓഫിസർ കെ.കെ. അരുൺ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എക്സ്. റൂബൻ, കെ.എ. റിയാസ്, വനിത സി.ഇ.ഒ സ്മിത ജോസ്, ഡ്രൈവർ അജയൻ എന്നിവരടങ്ങുന്ന എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.