Posted On
date_range Updated On
date_range ലഹരി മരുന്നുമായി യുവാവ് പിടിയിൽ
അങ്കമാലി: ലഹരി മരുന്നുമായി യുവാവിനെ അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തുനിന്ന് എക്സൈസ് സംഘം പിടികൂടി. കൊല്ലം തൃക്കടവൂർ സ്വദേശി ഹരികൃഷ്ണനാണ് 27.5 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമായി അങ്കമാലി എക്സൈസിന്റെ പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് ലഹരി മരുന്ന് കേരളത്തിൽ എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.