ദേ​ശീ​യ​പാ​ത നെ​ടു​മ്പാ​ശ്ശേ​രി അ​ത്താ​ണി കാം​കോ ക​മ്പ​നി​ക്ക് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട ട്രെ​യി​ല​ർ

അത്താണിയിൽ മീഡിയനിലിടിച്ച് ട്രെയിലർ മറിഞ്ഞു

അങ്കമാലി: കൊച്ചിയിൽനിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിലർ നെടുമ്പാശ്ശേരി അത്താണിയിൽ മീഡിയനിലിടിച്ച് മറിഞ്ഞ് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. ആളപായമില്ല.

അത്താണി കാംകോക്ക് സമീപം വളവ് തിരിയുമ്പോഴാണ് നിയന്ത്രണംവിടുകയും മീഡിയനിലിടിച്ച് ട്രെയിലർ ചരിഞ്ഞതും. ജീവനക്കാർ ഉടൻ ചാടിരക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ച 1.30ഓടെയായിരുന്നു അപകടം. പിന്നിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.

അപകടത്തെ തുടർന്ന് ലോറിയിലെ കണ്ടെയ്നർ കാബിൻ പകുതിയോളം വേർപ്പെടുകയും കാംകോ കമ്പനിയുടെ ഗേറ്റിന് മുന്നിൽ തടസ്സമായി ചാഞ്ഞ് കിടക്കുകയുമായിരുന്നു. അതോടെയാണ് ഗതാഗതക്കുരുക്കിനും ഇടയായത്.

നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി ഒരേദിശയിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. അങ്കമാലിയിൽനിന്ന് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എൻ.കെ. സോമന്‍റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷ സേന അംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് ലോക്ക് മുറിച്ചുമാറ്റിയത്.

എക്സ്കവേറ്ററെത്തിച്ച ശേഷം ഉച്ചക്ക് 1.45ഓടെയാണ് ട്രെയിലറും കാബിനുകളുമടക്കം പൂർണമായും റോഡിൽനിന്ന് നീക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തത്.

Tags:    
News Summary - The trailer overturned after hitting the median at Athani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.