വിരുന്നെത്തിയ ഹനുമാന് ലംഗൂർ കുരങ്ങ്
Posted On
date_range Updated On
date_range മലയാറ്റൂരില്‍ ഹനുമാന് ലംഗൂർ കുരങ്ങെത്തി
മലയാറ്റൂര്‍: മലയാറ്റൂരില്‍ ഹനുമാൻ ലംഗൂർ കുരങ്ങ് വിരുന്നെത്തി. മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ കോളനി കവല, തോട്ടുവ, മുപ്പേലിപ്പുറം ഭാഗങ്ങളില്‍ കറങ്ങിനടക്കുന്ന കുരങ്ങ് നാട്ടുകാര്‍ക്കും കൗതുകമായി.
വെള്ളിയാഴ്ച രാവിലെയാണ് കുരങ്ങിനെ പ്രദേശവാസികള്‍ കണ്ടത്. നായ്ക്കള്‍ കുരച്ചുകൊണ്ട് അടുത്തേക്ക് ചെന്നതിനാല്‍ കുരങ്ങ് ഒരു സ്ഥലത്തും നില്‍ക്കാതെ ഓടിനടക്കുകയാണ്. കാലടി സംസ്കൃത സര്‍വകലാശാല കാമ്പസിലും കാലടിയിലെ വിവിധ പ്രദേശങ്ങളിലും മാസങ്ങള്‍ക്കു മുമ്പ് ഇത്തരമൊന്നിനെ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.