Posted On
date_range Updated On
date_range ബൈക്കിലെത്തി സ്ത്രീയുടെ മാല കവർന്ന കേസിലെ പ്രതി പിടിയിൽ
അങ്കമാലി: പള്ളിയിലേക്ക് പോയ സ്ത്രീയുടെ മാല കവർന്ന് ബൈക്കിൽ രക്ഷപ്പെട്ട യുവാവ് പൊലീസ് പിടിയിൽ. തൃക്കാക്കര ചൂരക്കോട്ടായിമല മാങ്കുടിയിൽ വീട്ടിൽ വിനോദിനെയാണ് (മുഹമ്മദ് ജുറൈജ് -36) അങ്കമാലി പൊലീസ് പിടികൂടിയത്. ഈമാസം എട്ടിന് കരയാംപറമ്പ് ഭാഗത്തായിരുന്നു സംഭവം.
സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കവർന്ന മാല വാഴക്കാലയിലെ ജ്വല്ലറിയിൽനിന്ന് കണ്ടെടുത്തു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, എസ്. ഷെഫിൻ, എസ്.സി.പി.ഒമാരായ അഗസ്റ്റിൻ, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.