Posted On
date_range Updated On
date_range അങ്കമാലി കോതകുളങ്ങരയിൽ നിയന്ത്രണംവിട്ട ട്രെയിലർ ലോറി മീഡിയനിൽ ഇടിച്ച് മറിഞ്ഞു
അങ്കമാലി: ദേശീയപാത അങ്കമാലി കോതകുളങ്ങരയിൽ നിയന്ത്രണംവിട്ട ട്രെയിലർ ലോറി മീഡിയനിൽ ഇടിച്ച് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ദേശീയപാതയുടെ എറണാകുളം ഭാഗത്തേക്കുള്ള ലൈനിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹൈവേ പൊലീസെത്തി എക്സ്കവേറ്ററുപയോഗിച്ച് വാഹനം റോഡരികിലേക്ക് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.