Posted On
date_range Updated On
date_range ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
അങ്കമാലി: കറുകുറ്റി -പാലിശ്ശേരി റോഡിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് സ്ത്രീകൾ അടക്കം 15 പേർക്ക് പരിക്ക്.കേബിൾ നഗറിൽനിന്ന് തിരിഞ്ഞ് പാലിശ്ശേരിക്ക് പോകുന്ന റൂട്ടിൽ ആദ്യ വളവിൽ ചൊവ്വാഴ്ച പുലർച്ച 6:40നായിരുന്നു അപകടം. കറുകുറ്റി മരങ്ങാടം ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരുകയായിരുന്ന ബസും എതിർദിശയിൽ വന്ന ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.അപകടം കണ്ട് ഓടിയെത്തിയ സമീപവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.