ആലുവ സെൻറ് ഡൊമിനിക് ദേവാലയത്തിന് മുൻഭാഗത്തുള്ള കപ്പേളയിൽ സ്ഥാപിച്ചിരുന്ന കൽവിളക്ക് മറിച്ചിട്ട നിലയിൽ

സെൻറ് ഡൊമിനിക് ദേവാലയത്തിന് മുൻഭാഗത്തെ കപ്പേളയിൽ സ്ഥാപിച്ചിരുന്ന കൽവിളക്ക് തകർത്തു; പൊലീസ്​ അന്വേഷണം

ആലുവ: നഗരത്തിലെ സെൻറ് ഡൊമിനിക് ദേവാലയത്തിന് മുൻഭാഗത്തുള്ള കപ്പേളയിൽ സ്ഥാപിച്ചിരുന്ന കൽവിളക്ക് മറിച്ചിട്ട നിലയിൽ. താഴെ വീണ കൽവിളക്ക് നിരവധി ഭാഗങ്ങളായി തകർന്നു. അജ്ഞാത  സാമൂഹ്യ വിരുദ്ധരുടെ പ്രവർത്തിയാണ് ഇതെന്ന് കരുതുന്നു.  കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് വികാരി ഫാ.പോൾ വി.മാടൻ ആലുവ സർക്കിൾ ഇൻപെക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

ആലുവ സർക്കിൾ ഇൻപെക്ടറുടെ നിർദേശപ്രകാരം എ.എസ്.ഐ പി.ജി.സാജുവിൻറെ  നേതൃത്വത്തിലുള്ള പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.  

Tags:    
News Summary - The stone lamp in the chapel in front of St. Dominic's Church was smashed; Police investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.