ശാന്തമണി
Posted On
date_range Updated On
date_range പ്രചാരണത്തിനിറങ്ങുന്നതിനിടെ വീട്ടുമുറ്റത്ത് കാൽവഴുതി വീണു; എൽ.ഡി.എഫ് സ്ഥാനാർഥിക്ക് പരിക്ക്
ചെങ്ങമനാട് (എറണാകുളം): തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട്ടിൽനിന്നിറങ്ങുമ്പോൾ സ്റ്റെപ്പിൽനിന്ന് കാൽവഴുതി വീണ് സ്ഥാനാർഥിക്ക് പരിക്ക്. ആലുവ നിയോജക മണ്ഡലം ചെങ്ങമനാട് പഞ്ചായത്തിലെ 18-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി ടി. ശാന്തമണിക്കാണ് പരിക്കേറ്റത്. വലതു തോളെല്ലിന് പൊട്ടലും, നെറ്റിയിൽ സാരമായ മുറിവുമുണ്ട്. സ്റ്റെപ്പിറങ്ങുന്നതിനിടെ കാൽ വഴുതി മുറ്റത്ത് പാകിയ കരിങ്കൽ ടൈലിൽ തെറിച്ച് വീഴുകയായിരുന്നു. വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.