ആലുവ: റെയിൽവേ പാർക്കിങ് ഗ്രൗണ്ടിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മോതിരവും മൊബൈൽ ഫോണും കവർന്ന മൂന്നുപേർ പിടിയിൽ. കൊല്ലം സ്വദേശി സാജുദ്ദീൻ, തൃശൂർ വടക്കാഞ്ചേരി സ്വദേശി അനുരാഗ്, തൃശൂർ ചാവക്കാട് സ്വദേശി പ്രവീൺ എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെ എസ്.എൻ.ഡി.പി സ്കൂളിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലാണ് സംഭവം. ചെറായി സ്വദേശി അഖിലിനെയാണ് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. പാലക്കാട് നിന്ന് ട്രെയിൻ മാർഗം ആലുവയിൽ വരുന്ന സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതാണ് അഖിൽ. സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ആലുവയിലെ ബാറിൽനിന്നാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.