കൊച്ചി: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 914 പേർ ഉൾപ്പെടെ 998 പേർക്ക് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ വിദേശം/ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. 70 പേരുടെ രോഗഉറവിടം അറിഞ്ഞിട്ടില്ല. ആരോഗ്യപ്രവർത്തകരായ 12 പേർക്കും രോഗം പിടിപെട്ടു. 906 പേർ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: ചൂർണിക്കര -39, തൃക്കാക്കര -34, വരാപ്പുഴ -32, കിഴക്കമ്പലം -31, കറുകുറ്റി -28, കളമശ്ശേരി -25, പാറക്കടവ് -24, അയ്യമ്പുഴ, തൃപ്പൂണിത്തുറ -22 വീതം, ശ്രീമൂലനഗരം -21, കരുമാലൂർ -20, മൂക്കന്നൂർ -19, വാരപ്പെട്ടി -17, ആലങ്ങാട്, പിണ്ടിമന -16, കവളങ്ങാട്, ചേന്ദമംഗലം, ചേരാനല്ലൂർ, മഴുവന്നൂർ -15, ഇടപ്പള്ളി, കൂവപ്പടി, കോതമംഗലം -14, രായമംഗലം - 13, എടക്കാട്ടുവയൽ, കീഴ്മാട്, മൂവാറ്റുപുഴ -12, എറണാകുളം സൗത്ത്, കടവന്ത്ര, കാഞ്ഞൂർ, പാലാരിവട്ടം -11, അങ്കമാലി, ഇലഞ്ഞി, കീരംപാറ, വടവുകോട് -10. ജില്ലയിൽ 716 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 335 പേരെ ഒഴിവാക്കി. 21829 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 172 പേരെ ആശുപത്രി/ എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചു. 157 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9352. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7842 സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.