Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right998 പേർക്ക് കോവിഡ്​;...

998 പേർക്ക് കോവിഡ്​; രോഗമുക്തരായത്​ 906

text_fields
bookmark_border
കൊച്ചി: ജില്ലയിൽ കോവിഡ്​ രോഗികളുടെ എണ്ണം കുത്തനെ കൂടി. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 914 പേർ ഉൾപ്പെടെ 998 പേർക്ക് ബുധനാഴ്​ച രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ വിദേശം/ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്​. 70 പേരുടെ രോഗഉറവിടം അറിഞ്ഞിട്ടില്ല. ആരോഗ്യപ്രവർത്തകരായ 12 പേർക്കും രോഗം പിടിപെട്ടു. 906 പേർ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: ചൂർണിക്കര -39, തൃക്കാക്കര -34, വരാപ്പുഴ -32, കിഴക്കമ്പലം -31, കറുകുറ്റി -28, കളമശ്ശേരി -25, പാറക്കടവ് -24, അയ്യമ്പുഴ, തൃപ്പൂണിത്തുറ -22 വീതം, ശ്രീമൂലനഗരം -21, കരുമാലൂർ -20, മൂക്കന്നൂർ -19, വാരപ്പെട്ടി -17, ആലങ്ങാട്, പിണ്ടിമന -16, കവളങ്ങാട്, ചേന്ദമംഗലം, ചേരാനല്ലൂർ, മഴുവന്നൂർ -15, ഇടപ്പള്ളി, കൂവപ്പടി, കോതമംഗലം -14, രായമംഗലം - 13, എടക്കാട്ടുവയൽ, കീഴ്മാട്, മൂവാറ്റുപുഴ -12, എറണാകുളം സൗത്ത്, കടവന്ത്ര, കാഞ്ഞൂർ, പാലാരിവട്ടം -11, അങ്കമാലി, ഇലഞ്ഞി, കീരംപാറ, വടവുകോട് -10. ജില്ലയിൽ 716 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 335 പേരെ ഒഴിവാക്കി. 21829 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്​. 172 പേരെ ആശുപത്രി/ എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചു. 157 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9352. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7842 സാമ്പിളുകൾ കൂടി പരിശോധനക്ക്​ അയച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story