ദേശീയപാത66 നിർമാണം: മെഷീനുകൾ എത്തിച്ചുതുടങ്ങി

പറവൂർ: ദേശീയപാത66 നിർമാണത്തി‍ൻെറ ഭാഗമായി കോട്ടപ്പുറം മുതൽ ഇടപ്പള്ളി വരെയുള്ള 24 കിലോമീറ്ററിൽ റോഡ് നിർമിക്കാൻ കരാറെടുത്ത ഓറിയന്‍റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നിർമാണസാമഗ്രികൾ എത്തിച്ചുതുടങ്ങി. സ്ഥലം ഏറ്റെടുക്കൽ മേയ് അവസാനത്തോടെ പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇല്ലെങ്കിലും പാതയുടെ നിർമാണം തുടങ്ങിയേക്കും. 2025നകം പണി പൂർത്തിയാക്കണമെന്നാണ് കരാർ. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുമുമ്പേ നിർമാണ സാമഗ്രികൾ എത്തിക്കാൻ കഴിയുന്ന സ്ഥലങ്ങളിലെ വലിയ പാലങ്ങളുടെ പണി തുടങ്ങിയേക്കും. പാലങ്ങളും റോഡും ഒരേസമയം നിർമിക്കാനാണ് പദ്ധതി. കോട്ടപ്പുറത്തുനിന്ന്​ വി.പിതുരുത്തിലേക്കും അവിടെനിന്ന്​ മൂത്തകുന്നത്തേക്കുമുള്ള സമാന്തരപാലം, വരാപ്പുഴ സമാന്തര പാലം എന്നിവ ഉൾപ്പെടെ 18 പാലങ്ങൾ നിർമിക്കാനുണ്ട്. കോട്ടപ്പുറം പാലം നിർമാണത്തിനായി കരയിലും പുഴയിലും മണ്ണ്, പാറ എന്നിവയുടെ പരിശോധനകൾ നടന്നുവരുകയാണ്. നിലവിലുള്ള പാലം പണിയാൻ 36 വർഷം മുമ്പ്​ ഉപയോഗിച്ച വർക്ക് ഏരിയയിലാണ് യന്ത്രങ്ങൾ പലതും എത്തിക്കുന്നത്. മേഖലയിൽ കൂടുതൽ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് അവിടെയും നിർമാണസാമഗ്രികൾ എത്തിക്കുന്നുണ്ട്. ER PVR desiyapatha ദേശീയപാതയുടെ നിർമാണപ്രവർത്തനങ്ങൾക്കുള്ള മെഷീനറികൾ വാഹനങ്ങളിൽ എത്തിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.