49 അംഗൻവാടികൾ വൈദ്യുതീകരിച്ചു

കൊച്ചി: ജില്ലയിൽ . അവശേഷിക്കുന്ന ആറെണ്ണം ഉടൻ വൈദ്യുതീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിൽ ആലങ്ങാട് ഐ.സി.ഡി.എസിന് കീഴിലെ അംഗൻവാടിയിൽ സോളാർ പാനലുകൾ ആയിരിക്കും സ്ഥാപിക്കുക. ഇതോടെ ജില്ലയിലെ എല്ലാ അംഗൻവാടികളിലും വൈദ്യുതി ലഭ്യമാവും. വനിത ശിശുവികസന വകുപ്പിന് കീഴിൽ ജില്ലയിൽ 2858 അംഗൻവാടികളാണ് പ്രവർത്തിക്കുന്നത് അതിൽ 2026 അംഗൻവാടികൾ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ 70 അംഗൻവാടി കെട്ടിടങ്ങളുടെ നിർമാണമാണ് നടക്കുന്നത്​. തൊഴിലുറപ്പ്​ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ കെട്ടിടങ്ങൾ നിർമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.