Posted On
date_range Updated On
date_range കട ഉടമയെ അക്രമിച്ച കേസിൽ 3 പേർ പിടിയിൽ
മൂവാറ്റുപുഴ: പച്ചക്കറി കടയിലേക്ക് പടക്കം എറിഞ്ഞത് ചോദ്യം ചെയ്തകടയുടമയെ ആക്രമിച്ച് കൊലപ്പെട്ടത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. വയനാട് മാനന്തവാടി ഒണ്ടേങ്കാടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ജാർബിക് ജെയിംസ് (38), പേഴക്കാപ്പള്ളി പുന്നേപ്പടി കോട്ടുങ്കൽ വീട്ടിൽ അബ്ദുള്ള (44), ഐരാപുരം കുന്നക്കുരുടി കാഞ്ഞിരത്തും കൂഴിയിൽ ഡിനിൽ (36) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. മൂവാറ്റുപുഴ ഐ.ടി.ആർ ജങ്ങ്ഷനിൽ പച്ചക്കറി കട നടത്തുന്ന തൊടുപുഴ സ്വദേശി നിസാമുദ്ദീനെയാണ് ആക്രമിച്ചത്. പ്രതികൾ മദ്യപിച്ച് വിഷു ദിവസം കടയുടെ മുൻപിൽ പടക്കം പൊട്ടിച്ചത് നിസാമുദ്ദീന്‍ ചോദ്യം ചെയ്തിരുന്നു. കടയിൽ അതിക്രമിച്ച് കയറിയ അക്രമി സംഘം നിസാമുദ്ദീനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തടയാൻ ശ്രമിച്ച കടയിലെ തൊഴിലാളിയെയും ഇവര്‍ ആക്രമിച്ചു. ഇൻസ്പെക്ടർ എം.കെ.സജീവ്, എസ്.ഐ. ബഷീർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.