299 പട്ടയ അപേക്ഷക്ക് അംഗീകാരം

കോതമംഗലം: താലൂക്കിലെ . നഗരസഭ, പഞ്ചായത്ത് പ്രദേശങ്ങളുടെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് എം.എൽ.എ ആന്‍റണി ജോണിന്‍റെ അധ്യക്ഷതയിൽ ചേർന്ന ലാൻഡ് അസൈൻമെന്‍റ് കമ്മിറ്റിയിലാണ് തീരുമാനം. മേയ് ഏഴിന് നടക്കുന്ന പട്ടയമേളക്ക്​ മുന്നോടിയായി ബാക്കിയുള്ള അപേക്ഷകളും പരിഗണിക്കുന്നതിന്​ ഈ മാസം അവസാനത്തോടെ വീണ്ടും കമ്മിറ്റി ചേരും. പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.കെ. ചന്ദ്രശേഖരൻ നായർ, മിനി ഗോപി, കാന്തി വെള്ളക്കൈയൻ, സൈജന്‍റ് ചാക്കോ, സീമ സിബി, ജില്ല പഞ്ചായത്ത് അംഗങ്ങളായ റഷീദ സലീം, കെ.കെ. ദാനി, മുനിസിപ്പൽ കൗൺസിലർമാരായ സിജു എബ്രഹാം, സിജോ വർഗീസ്, മൂവാറ്റുപുഴ റവന്യൂ ഡിവിഷൻ ഓഫിസർ പി.എൻ. അനി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.