25ാം വര്‍ഷവും നൂറ് ശതമാനത്തിളക്കത്തിൽ ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്കൂൾ

മൂവാറ്റുപുഴ: തുടര്‍ച്ചയായി 25ാം വര്‍ഷവും ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്കൂള്‍ ഫോര്‍ ദ ഡഫിന് നൂറുശതമാനം വിജയം. സ്പെഷല്‍ സ്കൂള്‍ വിഭാഗത്തിലായി നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ അസീസി സ്കൂൾ നൂറുശതമാനം വിജയം കൈവരിച്ചത്. ആകെ ആറ് കുട്ടികളാണ് പരീക്ഷ എഴുതിയത്. അമല ഷിബു, ആഷ്‌ന യൂസഫ്, എം.എസ്. മീര, എയ്ഡന്‍ വിനോദ്, കെ.എസ്. ബാദുഷ, വിന്‍സ് മാത്യു എന്നിവരാണ് മികച്ച വിജയം നേടിയത്​. ഓണ്‍ലൈന്‍ ക്ലാസിലൂടെ വിദ്യാഭ്യാസം നല്‍കുകയും പരീക്ഷക്ക്​ മൂന്ന് മാസം മുമ്പ് എല്ലാ കുട്ടികളെയും സ്കൂള്‍ ഹോസ്റ്റലില്‍ താമസിപ്പിച്ച് അധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയുമാണ് പരീക്ഷക്ക് ഒരുക്കിയതെന്ന് പ്രധാനാധ്യാപിക സിസ്റ്റര്‍ ജീവ ഫ്രാന്‍സിസ് പറഞ്ഞു. ചിത്രം- വിജയം നേടിയ വിദ്യാർഥികൾ പ്രധാനാധ്യാപിക സിസ്റ്റര്‍ ജീവ ഫ്രാന്‍സിസിനൊപ്പം Em Mvpa 6 Azeesi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.