രാഹുൽ

മൂക യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

കോലഞ്ചേരി: ബധിരയും മൂകയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വാളകം കുന്നക്കാൽ ആവുണ്ട ഭാഗത്ത് വെൺമേനിക്കുടിയിൽ രാഹുലിനെയാണ് (29) പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25ന് രാത്രി എട്ടരക്കാണ് സംഭവം. യുവതി ഒറ്റക്ക്​ താമസിക്കുന്ന വീട്ടിലെത്തിയ രാഹുൽ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പ്രതി ഒളിവിൽ പോയി. യുവതി നൽകിയ ഏകദേശ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് രാഹുൽ പിടിയിലാകുന്നത്. ഇൻസ്​പെക്ടർ ടി. ദിലീഷ്, എസ്.ഐ പി.വി. സജി, എ.എസ്.ഐ ജിനു ജോസഫ്, എസ്.സി.പി. ഒമാരായ ഡിനിൽ ദാമോദരൻ, മിനി അഗസ്റ്റിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഫോട്ടോ അടിക്കുറിപ്പ്: പീഡനക്കേസിൽ പിടിയിലായ രാഹുൽ
Tags:    
News Summary - Man arrested for trying to molest dumb girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.