കൂത്താട്ടുകുളം: ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ മൂന്നുപേർ ചേർന്ന് എടുത്ത ലോട്ടറിക്ക്. കൂത്താട്ടുകുളം ഗവ. ആശുപത്രി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന സൗഭാഗ്യ ലക്കി സെന്‍റർ ഉടമ പാലക്കുഴ കോഴിപ്പിള്ളി പാലപ്പതടത്തിൽ സാബു, സമീപത്തുതന്നെ ബൈക്ക് റിപ്പയറിങ് കട നടത്തുന്ന മംഗലത്തുതാഴം ചൊള്ളാലിൽ ജോബി, മാക് ലൂപ് ഓയിൽ സ്ഥാപനത്തിലെ ജീവനക്കാരൻ ദേവമാത അംബേദ്കർ കോളനി കുന്നുമ്മേൽ സിജു എബ്രഹാം എന്നിവരാണ് ലോട്ടറി എടുത്തത്. സൗഭാഗ്യ ലക്കി സെന്‍ററിൽ മിച്ചം വന്ന മൂന്ന് ടിക്കറ്റാണ് ഇവർ ചേർന്ന് എടുത്തത്. കാരുണ്യ ലോട്ടറിയുടെ കെ.ജി 544 സീരീസിലെ 755608 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.