പി.ജെ. ജോർജ് (75)

വീടിന്റെ മേൽക്കൂരയിൽനിന്ന്​ താഴെവീണ്​ മരിച്ചു ഈരാറ്റുപേട്ട: വീടിന്റെ മേൽക്കൂരയിൽനിന്ന്​ താഴെവീണ്​ സി.പി.എം മൂന്നിലവ് ലോക്കൽ സെക്രട്ടറി മരിച്ചു. പാറശ്ശേരിയിൽ പി.ജെ. ജോർജാണ്​ (75) മരിച്ചത്​. തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആദിവാസി ക്ഷേമസമിതി മുൻ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: എരുമപ്ര ചിറ്റാനശ്ശേരിയിൽ അന്നമ്മ. മക്കൾ: സഞ്ചോ ജോർജ് (കെ.എസ്.എഫ്.ഇ മുണ്ടക്കയം), ജിതിൻ. മരുമക്കൾ: മഞ്ജുള, രഞ്ചു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ. സംസ്കാരം ചൊവ്വാഴ്ച എരുമപ്ര സെന്റ് പീറ്റഴ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.