തൃക്കാക്കര ഉപ​തെരഞ്ഞെടുപ്പ്: 75 അധിക ബൂത്തുകൾ

കാക്കനാട്: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിന്​ മണ്ഡലത്തിൽ 75 അധിക ബൂത്തുകൾ ഒരുക്കും. 1250 വോട്ടർമാരിൽ കൂടുതലുള്ള ബൂത്തുകൾക്കാണ് ഓക്സിലറി ബൂത്തുകൾ ഒരുക്കുന്നത്. ഇത്തരത്തിൽ 75 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. അധിക ബൂത്തുകൾകൂടി ചേരുമ്പോൾ മണ്ഡലത്തിലാകെയുള്ള പോളിങ്​ ബൂത്തുകളുടെ എണ്ണം 239 ആകും. 1,94,690 വോട്ടർമാരാണ് നിലവിൽ മണ്ഡലത്തിലുള്ളത്. 1,00,375 സ്ത്രീകളും 94,314 പുരുഷന്മാരും ഒരു ട്രാൻസ്ജൻഡർ വോട്ടറും ഇതിൽ ഉൾപ്പെടും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ദിവസത്തിന്​ 10 ദിവസം മുമ്പ്​ വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അനുവദിക്കും. അതിനുശേഷമായിരിക്കും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക. ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയ ഇലക്​ട്രോണിക് വോട്ടിങ്​ യന്ത്രങ്ങൾ കലക്ടറേറ്റിലെ സ്ട്രോങ് റൂമിലേക്ക് മാറ്റി. എസ്.സി പ്രമോട്ടർ: അപേക്ഷ ക്ഷണിച്ചു കൊച്ചി: പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ ബ്ലോക്ക്‌ / മുനിസിപ്പാലിറ്റി/ കോർപറേഷൻ ഓഫിസുകളിലേക്ക് പ്രമോട്ടറായി നിയമിക്കുന്നതിന് അർഹരായ പട്ടികജാതി വിഭാഗത്തിൽപെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കുറഞ്ഞ വിദ്യാഭ്യാസം പ്ലസ് ​ടു അല്ലെങ്കിൽ തതുല്യം. പ്രായപരിധി: 18 മുതൽ 30 വയസ്സ്​ വരെ. അവസാന തീയതി: 28. കൂടുതൽ വിവരങ്ങൾക്ക്​ ജില്ല പട്ടികജാതി വികസന ഓഫിസുമായോ ബ്ലോക്ക്‌, മുനിസിപ്പാലിറ്റി, കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകളുമായോ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.