ദേശീയ പാത 66: വിഷു-ദുഃഖവെള്ളി ദിനത്തിൽ ഉപവാസ സമരം നടത്തി

വരാപ്പുഴ: ദേശീയ പാത 66 നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയിലെ അശാസ്ത്രീയ സമീപനം തിരുത്തണമെന്ന്​ ആവശ്യപ്പെട്ട് തിരുമുപ്പം സമര സമിതി വിഷു-ദുഃഖവെള്ളി ദിനത്തിൽ ഉപവാസ സമരം നടത്തി. ഒമ്പതു മാസമായി സമരം തുടരുന്ന സാഹചര്യത്തിൽ ജനപ്രതിനിധികൾ നിസ്സംഗത വെടിയണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. സമരം ഭാരതീയ രാഷ്ട്രീയ ജനതാദൾ ജില്ല പ്രസിഡൻറ് സുഗതൻ മാല്യങ്കര ഉദ്ഘാടനം ചെയ്തു. ടോമി ചന്ദനപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജസ്റ്റിൽ ഇലഞ്ഞിക്കൽ, തിരുമുപ്പം സമരസഹായ സമിതി കൺവീനർ ബാബു കോംകാട്ടിൽ, കോഓഡിനേറ്റർ പോൾ തിരുമുപ്പം, ഭാരതീയ രാഷ്ട്രീയ ജനതാദൾ മണ്ഡലം പ്രസിഡൻറ് വി.എസ്. ബോബൻ, ഐ.എൻ.എൽ മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ആലു, ശശിധരൻ, വെൽഫെയർ പാർട്ടി കളമശ്ശേരി മണ്ഡലം വൈസ് പ്രസിഡൻറ് എൻ.കെ. അബ്ബാസ്, എ.എ.പി കളമശ്ശേരി മണ്ഡലം കൺവീനർ ബിജു ചെമ്പോലി, ഡാമിയൻ കുറുപ്പത്ത്, ആൻസിൽ മാളോത്ത്, ജോഷി ഒളനാട്, ജസ്റ്റിൻ മാളോത്ത്, എൻ.കെ. കുഞ്ഞുമുഹമ്മദ്, ജോഷി കൊച്ചിക്കാട്ട്, ജീവസ് പറപ്പിള്ളി, കൊളംബസ് കൊച്ചനാട്ട് എന്നിവർ സംസാരിച്ചു. പടം EA PVR deshiya patha 5 ദേശീയപാത തിരുമുപ്പം സമര സമിതി വിഷു-ദുഃഖവെള്ളി ദിനത്തിലെ ഉപവാസ സമരം രാഷ്ട്രീയ ജനതാദൾ ജില്ല പ്രസിഡൻറ് സുഗതൻ മാല്യങ്കര ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.