പറവൂർ: മൂത്തകുന്നം -ഇടപ്പള്ളി ദേശീയപാത 66 സ്ഥലമേറ്റെടുക്കലിന്‍റെ ഭാഗമായി 500 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്തതായി ഭൂമിയേറ്റെടുക്കൽ സ്പെഷൽ ഡെപ്യൂട്ടി കലക്ടർ കെ.പി. ജയകുമാർ. പൂർണമായ രേഖകൾ നൽകാത്തവരുടെ 250 കോടി രൂപ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇവർ രേഖകൾ പൂർണമായി ഹാജരാക്കുന്ന മുറക്ക് പണം ലഭിക്കും. നിലവിൽ ഒന്നാമത്തെയും രണ്ടാമത്തെയും ത്രീഡി വിജ്ഞാപനം അനുസരിച്ച് 1386.6 കോടി രൂപ നഷ്ടപരിഹാര വിതരണത്തിനായി ലഭ്യമായിട്ടുണ്ട്. ഇടപ്പള്ളി വില്ലേജിൽ രേഖകൾ കൈമാറിയ ഭൂരിഭാഗം പേർക്കും പണം നൽകി. ചേരാനല്ലൂരിൽ വളരെ പെട്ടെന്ന് തന്നെ പൂർത്തിയാകും. വരാപ്പുഴ കോട്ടുവള്ളി, പറവൂർ വടക്കേക്കര, മൂത്തകുന്നം വില്ലേജുകളിലെ വിതരണം 31നകം പൂർത്തിയാക്കാനാണ് ലക്ഷ്യം. തുക വിതരണം വേഗത്തിലാക്കാൻ അഞ്ച് ക്ലർക്ക്, നാല് റവന്യൂ ഇൻസ്പെക്ടർ, ഒരു വാല്യുവേഷൻ അസിസ്റ്റന്റ് എന്നിവർ പുതുതായി ഭൂമിയേറ്റെടുക്കൽ ഓഫിസിൽ എത്തി. രേഖകൾ നൽകാത്തവർ അവ എത്രയും വേഗം പഴയ സ്റ്റാൻഡിന് സമീപമുള്ള നളന്ദ സിറ്റി സെന്ററിലെ ഓഫിസിൽ ഹാജരാക്കണമെന്ന് ഡെപ്യൂട്ടി കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.