ബജറ്റില്‍ പെരുമ്പാവൂര്‍ മണ്ഡലത്തിന് 443.5 കോടി

പെരുമ്പാവൂര്‍: സംസ്ഥാന ബജറ്റില്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിന് 443.5 കോടിയുടെ പദ്ധതികള്‍ അനുവദിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. കിഫ്ബി മുമ്പ് ബൈപാസിനും റോഡ് വികസനത്തിനുമായി അനുവദിച്ച 650 കോടിക്ക് പുറമെയാണ് ഇപ്പോഴത്തെ പ്രഖ്യാപനം. കൂടാതെ മണ്ഡലത്തിലെ പ്രധാനപ്പെട്ട 14 റോഡുകള്‍കൂടി ബജറ്റില്‍ ഇടംനേടി. മണ്ഡലത്തിന് ലഭിച്ച പദ്ധതികൾ ....................... *പെരുമ്പാവൂര്‍ അണ്ടര്‍ പാസേജ് 300 കോടി * കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ നവീകരണം 15 കോടി *കുറുപ്പുംപടി പൊലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്‌സിനുമായി അഞ്ച്​ കോടി *സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് നിര്‍മാണത്തിനായി മൂന്നു കോടി *പെരുമ്പാവൂര്‍-കൂവപ്പടി റോഡ് -അഞ്ച് കോടി * പെരുമ്പാവൂര്‍-പുത്തന്‍കുരിശ് റോഡ് -2.1 കോടി * കുറുപ്പുംപടി-പാണംകുഴി റോഡ് -10 കോടി * അല്ലപ്ര-വലമ്പൂര്‍ റോഡ് -എട്ട് കോടി * അറക്കപ്പടി-പോഞ്ഞാശ്ശേരി റോഡ് -ഏഴ് കോടി * അറക്കപ്പടി-മംഗലത്തുനട റോഡ് -2.4 കോടി * പെരുമ്പാവൂര്‍-റയോണ്‍ പുരം റോഡ് -10 കോടി * പ്രളയക്കാട്-കോടനാട് -എട്ടുകോടി * നമ്പിള്ളി-തോട്ടുവ -14 കോടി * ഓടക്കാലി-നാഗഞ്ചേരി -മൂന്നുകോടി * കൂട്ടുമഠം-മലമുറി റോഡ് -അഞ്ചുകോടി * കൊമ്പനാട്-വലിയപാറ റോഡ് -ഒരുകോടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.