വൈപ്പിനിൽ 4.17 കോടിയുടെ 17 പദ്ധതികൾക്ക് അനുമതി 

വൈപ്പിൻ: മണ്ഡലത്തിൽ റോഡുകൾ, കലുങ്കുകൾ, ഡ്രെയിനേജ്, സ്‌കൂൾ കെട്ടിടം എന്നിവയുൾപ്പെടെ 17 പദ്ധതികൾക്ക് 4.17 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അറിയിച്ചു. ഞാറക്കൽ ഗ്രാമ പഞ്ചായത്തിൽ 98 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാകുക. അച്യുതൻ റോഡിനും കൽവർട്ടിനുമായി 40 ലക്ഷവും സൺ റോഡിനും കൽവർട്ടിനുമായി 22 ലക്ഷവും തുലാപ്പറമ്പ് വെസ്റ്റ് റോഡിന് 26 ലക്ഷവും അറുവേലി റോഡിനും കൽവർട്ടിനുമായി 10 ലക്ഷവുമാണ് ചെലവഴിക്കുക. എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ 1.45 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചു. ഇണംതുരുത്ത് കർഷകസംഘം ആർ എസ്. പി. ചിറ റോഡിന് 27 ലക്ഷം, പല്ലുപ്പിള്ളി റോഡ് നിർമാണത്തിന് 15 ലക്ഷം, ഗവൺമെന്റ് എൽ.പി സ്‌കൂൾ കെട്ടിടത്തിന് 90 ലക്ഷം, അയ്യൻകുട്ടി പാലം സൗത്ത് റോഡ് ക്രോസ് ഡ്രെയിൻ തുടങ്ങി പദ്ധതിക്ക് 13.5 ലക്ഷം എന്നിങ്ങനെയാണ് അനുമതിയായത്. കുഴുപ്പിള്ളി പഞ്ചായത്തിൽ 71 ലക്ഷം രൂപയുടെ പ്രവൃത്തികൾ നടക്കും. അയ്യമ്പിള്ളി പാലത്തിൽ നിന്നുള്ള റോഡിന് 25 ലക്ഷം, സഹകരണ പാലം മുതൽ കിഴക്കോട്ട് നടപ്പാതക്ക്​ 21 ലക്ഷം, വർക്കേഴ്‌സ് നോർത്ത് ലിങ്ക് റോഡിന് 25 ലക്ഷം എന്നിങ്ങനെ ചെലവഴിക്കാനാണ് അനുമതി. നായരമ്പലം ഗ്രാമ പഞ്ചായത്തിൽ 59.25 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കും. 11ാം വാർഡിലെ കിരിയാന്തൻ ലിങ്ക് റോഡിന് 10 ലക്ഷവും കളത്തിയേടത്ത് സങ്കേതം റോഡിന് 16 ലക്ഷവും തയ്യേഴത്ത് ഈസ്റ്റ് റോഡിന് ടാറിംഗും ഡ്രയിനേജ് സംവിധാനവും ഉൾപ്പെടെ 16.25 ലക്ഷവും കോയിമാടത്ത് റോഡിന് 17 ലക്ഷവും വിനിയോഗിക്കും. എടവനക്കാട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ കോലോത്തടത്ത് ലിങ്ക് റോഡ് ടാറിങ്ങിന് 25 ലക്ഷവും കടമക്കുടി പഞ്ചായത്തിൽ ഒമ്പതാം വാർഡിലെ ഇ.എം.എസ് റോഡിനു 18 ലക്ഷം രൂപ ചെലവഴിക്കാനും അനുമതിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.