ഓപറേഷൻ ഫുട്പാത്ത്; 390 വഴിയോര കച്ചവടക്കാർക്കെതിരെ നടപടി

കൊച്ചി: നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന 390 വഴിയോര കച്ചവട സ്ഥാപനങ്ങൾ ഓപറേഷന്‍ ഫുട്പാത്തിന്‍റെ ഭാ​ഗമായി കണ്ടെത്തി. 579 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 189 സ്ഥാപനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നവയാണ്. നഗരത്തിൽ അനുമതിയില്ലാതെ വഴിയോര കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള മൾട്ടി ഏജൻസി എൻഫോഴ്​സ്​മെന്റ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിരവധിതവണ മുന്നറിയിപ്പുകളും ലൈസൻസ് എടുക്കാൻ അവസരവും നൽകിയിട്ടും നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ ജാഫർ മാലിക്ക് അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കും. കൊച്ചി നഗരത്തിൽ സ്ട്രീറ്റ് വെൻഡേഴ്സ് ആക്ട് -2014 നടപ്പാക്കുന്നതിന്റെ ഭാഗമായി ഹൈകോടതി രൂപവത്​കരിച്ച മോണിറ്ററിങ് കമ്മിറ്റിയുടെ നിർദേശത്തെതുടർന്നാണ് സ്‌ക്വാഡുകൾ രൂപവത്​കരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.