ബൈപാസിനായി കല്ലിട്ടിട്ട് 33 വര്‍ഷം: വിഷുക്കണി ഒരുക്കി പ്രതിഷേധം

തൃപ്പൂണിത്തുറ: ബൈപാസിനായി കല്ലിട്ടിട്ട് 33 വര്‍ഷം പിന്നിട്ടിട്ടും യാഥാര്‍ഥ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവാണിയൂരില്‍ വിഷുക്കണി ഒരുക്കി നാട്ടുകാര്‍. സർവേക്കല്ലുകള്‍ സ്ഥാപിക്കുകയും സ്ഥലം വിട്ടുനല്‍കുകയും ചെയ്തിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിസന്ധിയിലായിരുന്നു. ഇതിനിടെ, നിരവധി പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിനുപുറമെയാണ് സില്‍വര്‍ ലൈനിനുവേണ്ടിയും ഈ പ്രദേശത്തുതന്നെ കല്ലിട്ടത്. ഇതിനെതിരെയും പ്രതിഷേധങ്ങള്‍ നടന്നുവരുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് 33 വര്‍ഷം മുമ്പ് സ്ഥാപിച്ച തൃപ്പൂണിത്തുറ ബൈപാസിനുവേണ്ടി തിരുവാണിയൂരില്‍ സ്ഥാപിച്ച സര്‍വേക്കല്ലിന്​ മുന്നിൽ വിഷുക്കണി ഒരുക്കി വേറിട്ട പ്രതിഷേധം നടത്തിയത്. പ്രദേശവാസികളും കുട്ടികളുമടക്കം സ്ഥലം വിട്ടുനല്‍കിയവരും പ്രതിഷേധത്തിനെത്തി. EC-TPRA-1 Thiruvaniyoor തിരുവാണിയൂരില്‍ തൃപ്പൂണിത്തുറ ബൈപാസിന്​ സ്ഥാപിച്ച സര്‍വേക്കല്ലിന്​ മുന്നിലായി നാട്ടുകാര്‍ വിഷുക്കണി ഒരുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.